Breaking Now

ഗായിക റൈമ ചന്ദ്രനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

നിരവധി സ്‌റ്റേജ് പരിപാടികളിലും ആല്‍ബങ്ങളിലും ടെലിവിഷന്‍ റിയാലിറ്റി ഷോകളിലും ഗാനം ആലപിച്ച ഉദുമയിലെ റൈമ ചന്ദ്ര(23)നെ മരിച്ച നിലയില്‍ കണ്ടെത്തി .

വ്യാഴാഴ്ച ഉച്ചയോടെയാണ് റൈമയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉദുമ എഎല്‍പി സ്‌കൂള്‍ അധ്യാപകന്‍ ചന്ദ്രന്‍ മാസ്റ്ററുടെയും ഭാമയുടെയും മകളാണ് റൈമ.

നാലാംവാതുക്കലിലെ ശ്രീരത്‌നം ക്വട്ടേഴ്‌സിലാണു ഇവരുടെ കുടുംബം താമസിച്ചു വരുന്നത്. അവധിയായതിനാല്‍ റൈമയും കുടുംബവും ഒരാഴ്ചയോളമായി വടകരയിലെ വീട്ടിലായിരുന്നു. ബുധനാഴ്ച ഉച്ചയോടെ പിതാവ് ചന്ദ്രന്‍ മാസ്റ്ററോടൊപ്പം നാലാം വാതുക്കലിലെ ക്വാര്‍ട്ടേഴ്‌സിലെത്തുകയായിരുന്നു. ചന്ദ്രന്‍ മാസ്റ്റര്‍ ഉദുമ സ്‌കൂളിലേക്ക് പോയ സമയത്ത് ക്വാര്‍ട്ടേഴ്‌സില്‍ തനിച്ചായിരുന്നു റൈമ.

തിരിച്ചെത്തിയപ്പോള്‍ മകള്‍ റൈമയെ മരിച്ച നിലയില്‍ കണെ്ടത്തുകയായിരുന്നു. അമല്‍ ചന്ദ്രന്‍ ഏക സഹോദരനാണ്.

ഒന്നര വര്‍ഷം മുമ്പാണ് റൈമയുടെ വിവാഹം നടന്നത്. കോഴിക്കോട്ടെ ഫോറസ്റ്റ് ഉദ്യോഗസ്ഥനാണ് ഭര്‍ത്താവ്. വിവാഹം കഴിഞ്ഞ് രണ്ട് മാസം മാത്രമാണ് ഒന്നിച്ച് ജീവിച്ചത്. പിന്നീട് ഇവര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായതിനെ തടുര്‍ന്ന് റൈമ പിതാവിനോടൊപ്പം ഉദുമയിലായിരുന്നു താമസം മാറുകയായിരുന്നു. ഭര്‍ത്താവുമൊത്തുള്ള ദാമ്പത്യബന്ധം തകര്‍ന്നതിലുള്ള മനോവിഷമം കാരണം തൂങ്ങി മരിച്ചതാകാമെന്നാണ് പോലീസിന്റെ സംശയം.

 

 




കൂടുതല്‍വാര്‍ത്തകള്‍.