CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
44 Minutes 2 Seconds Ago
Breaking Now

രാജ്യത്ത് കോവിഡ് വ്യാപനം കൂടുന്നു; ഒരു ദിവസത്തിനുള്ളില്‍ 6000ത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

രോഗബാധിതരില്‍ 41% പേര്‍ ഇതുവരെ രോഗമുക്തി നേടിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പറഞ്ഞു.

രാജ്യത്ത് ആദ്യമായി ഒരു ദിവസത്തിനുള്ളില്‍ ആറായിരത്തി ലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ മൂവായിരത്തിലേറെ പേര്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്.അതേസമയം രോഗബാധിതരില്‍ 41% പേര്‍ ഇതുവരെ രോഗമുക്തി നേടിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പറഞ്ഞു.

24 മണിക്കൂറിനിടെ 3,234 പേര്‍ രോഗമുക്തരായെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ആകെ രോഗമുക്തര്‍  48,534. അതായത് 41 ശതമാനം. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇത് ഉയര്‍ന്ന നിരക്കാണ്. രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ ഒരു ലക്ഷത്തി പതിനെട്ടായിരത്തി447 ആയി. മരണം 3583 ഉം. മഹാരാഷ്ട്രയില്‍ ഒറ്റ ദിവസം 2940 കേസുകള്‍ കണ്ടെത്തി. 63 മരണവും. ഇത് റെക്കോഡാണ്. മൊത്തം രോഗികള്‍ 44,582 ആയി.

മുംബൈയില്‍ മാത്രം1751 പുതിയ കേസുകള്‍. 27 മരണവും. നഗരത്തില്‍ കോവിഡ് കേസുകള്‍ കാല്‍ ലക്ഷം കവിഞ്ഞു. ധാരാവിയില്‍ പുതിയ കേസുകള്‍ 53 ആണ്. ഗുജറാത്തില്‍ 363 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു 13 പേര്‍ മരിച്ചു. പശ്ചിമ ബംഗാളില്‍ പുതിയ 135 രോഗികളെ കണ്ടെത്തി. മൊത്തം കേസുകള്‍  3332 ആയി. രാജസ്ഥാനില്‍ ഇന്ന് 150 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഒരു മരണം വും.ആകെ കേസുകള്‍ 6377, മരണം 152. ഒഡീഷയില്‍ 86ഉം ജാ4ഖണ്ഡില്‍ 15 ഉം ജമ്മു കശ്മീരില്‍ 40 ഉം കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഛത്തീസ് ഗഢില്‍ 14 പേ4ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിക്കുന്നതിന്റെ തോത് കുറഞ്ഞതായി ഐ.സി.എം.ആര്‍ അറിയിച്ചു. നേരത്തെ 3.4 ദിവസങ്ങളില്‍ ഇരട്ടിക്കുന്നത് ഇപ്പോള്‍ 13.3 ദിവസങ്ങളായി ഉയര്‍ന്നുവെന്ന് ഐ.സി.എം.ആര്‍ അവകാശപ്പെട്ടു.

 




കൂടുതല്‍വാര്‍ത്തകള്‍.