Breaking Now

ബ്ലഡ് ക്യാന്‍സര്‍ രോഗിയായ ചേര്‍ത്തലയിലെ സിബിച്ചന്‍ കരുണ തേടുന്നു. വോക്കിങ്ങ് കാരുണ്യയോടൊപ്പം നിങ്ങളും കൈകോര്‍ക്കില്ലേ?

ആലപ്പുഴ: ചേര്‍ത്തലയില്‍ താമസിക്കുന്ന ആശാരിപ്പണിക്കാരനായ സിബിച്ചന്‍ (42 വയസ്സ്) ഇന്ന് തീരാദു:ഖങ്ങളുടെ നടുവിലാണ്. തുടര്‍ച്ചയായ പനിയെ തുടര്‍ന്ന് ആശുപത്രിയിലായ സിബിച്ചന് പനി വിട്ടുമാറാത്തതിനെ തുടര്‍ന്ന് വിദഗ്ദ പരിശോധന വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. പരിശോധനയിലാണ് ബ്ലഡ് കാന്‍സര്‍ എന്ന മഹാരോഗത്തിനു് താന്‍ അടിമയാണെന്ന സത്യം അദ്ദേഹം മനസ്സിലാക്കിയത്. ആശാരിപ്പണി കൊണ്ട് കിട്ടുന്ന തുഛമായ വരുമാനം ഒരിക്കലും തന്റെ ചികിത്സയ്ക്കു തികയുമായിരുന്നില്ല.

ആലപ്പുഴ മെഡിക്കല്‍ കോളേജിലും മറ്റു നിരവധി ആശുപത്രികളിലും സിബിച്ചന്‍ ചികിത്സ തേടിയിട്ടുണ്ട്. നിരന്തരമായ ചികിത്സ വലിയ കടക്കെണിയിലാണ് അദ്ദേഹത്തെ കൊണ്ടെത്തിച്ചത്. ഇപ്പോള്‍ തന്നെ എകദേശം രണ്ടു ലക്ഷം രൂപയുടെ കടബാദ്ധ്യത ഉണ്ട് സിബിച്ചന്. മുന്‍പോട്ടുള്ള തുടര്‍ചികിത്സക്കായി വലിയ ഒരു തുക .കണ്ടെത്തേണ്ടതായിട്ടുണ്ട്. സ്വന്തമായി ഒരു വീടോ ഭൂമിയോ ഇല്ലാത്ത സിബിച്ചന്‍ ഒരു വാടക വീട്ടിലാണ് താമസിക്കുന്നത്. ഭാര്യയും പറക്കമുറ്റാത്ത ചെറിയ രണ്ടു കുട്ടികളുമായാണ് സിബിച്ചന്‍ വാടക വീട്ടില്‍ താമസിക്കുന്നത്. ഇതുവരെ മുന്‍പോട്ട് പോയത് നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായം കൊണ്ടാണ്.

 

പ്രിയമുള്ളവരെ, ഇനിയും സിബിച്ചന് മുന്‍ പോട്ട് പോകണമെങ്കില്‍, നല്ല ചികിത്സ ലഭിയ്ക്കണമെങ്കില്‍ നമ്മളുടെ സഹായം കൂടിയേ തീരൂ. സിബിച്ചനെയും കുടു:ബത്തേയും സഹായിക്കുവാന്‍ സന്മനസ്സുള്ളവര്‍ ജൂണ്‍ പത്താം തിയതിയ്ക്ക് മുന്‍പായി താഴേകാണുന്ന വോക്കിങ്ങ് കാരുണ്യയുടെ അക്കൗണ്ടിലേക്ക് നിങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ നിക്ഷേപിക്കാവുന്നതാണു്.

 

Registered Chartiy Number  1176202

https://www.facebook.com/…/WokingKarunyaCharitable…/posts/

Charitties Bank Account Details

Bank Name: H.S.B.C.

Account Name: Woking Karunya Charitable Socitey.

Sort Code:404708

Account Number: 52287447

 

കുടുതല്‍വിവരങ്ങള്‍ക്ക്

Jain Joseph:07809702654

Boban Sebastian:07846165720

Saju joseph 07507361048

 




കൂടുതല്‍വാര്‍ത്തകള്‍.