CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 10 Seconds Ago
Breaking Now

ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 54 ലക്ഷത്തിലേക്ക് ; മരണം 3.43 ലക്ഷം കടന്നു

അമേരിക്കയിലെ കൊവിഡ് ബാധിതരുടെ എണ്ണം 16.6 ലക്ഷം പിന്നിട്ടിരിക്കുകയാണ്.

ലോകത്ത് കൊവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 54 ലക്ഷത്തിലേക്ക് അടുക്കുന്നു. അതേസമയം രോഗം ബാധിച്ച് 3.43 ലക്ഷം പേര്‍ ഇതിനോടകം മരിച്ചിട്ടുണ്ട്. അമേരിക്കയില്‍ മാത്രം 98000 പേര്‍ മരിച്ചു. ന്യൂയോര്‍ക്കിലെ മരണനിരക്ക് താഴ്ന്നത് അമേരിക്കയ്ക്ക് ആശ്വാസമായി.

അമേരിക്കയിലെ കൊവിഡ് ബാധിതരുടെ എണ്ണം 16.6 ലക്ഷം പിന്നിട്ടിരിക്കുകയാണ്. റഷ്യയിലും ബ്രസീലിലും കൊവിഡ് ബാധിതരുടെ എണ്ണം മൂന്നരലക്ഷം പിന്നിട്ടു. സ്‌പെയിനിലെ വിവിധ നഗരങ്ങളില്‍ നടന്ന ലോക്ക്ഡൗണ്‍ വിരുദ്ധ സമരത്തില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തത് സര്‍ക്കാരിന് പുതിയ തലവേദനയായി

 

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1.25 ലക്ഷം പിന്നിട്ടു. 6654 പേര്‍ക്ക് ഇന്നലെ രോഗം ബാധിച്ചു. ഇരുപത്തിനാല് മണിക്കൂറിനിടെ 137 പേര്‍ കൂടി മരിച്ചതോടെ മരണ സംഖ്യ 3720 ആയി. നാല് ദിവസത്തിനിടെ രാജ്യത്ത് കാല്‍ലക്ഷത്തോളം പേര്‍ കൂടി രോഗബാധിതരായെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. മഹാരാഷ്ട്രയില്‍ 2608 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.ആകെ രോഗികളുടെ എണ്ണം 47,190 ആയി.

 




കൂടുതല്‍വാര്‍ത്തകള്‍.