ചൈനയിലെ വുഹാനില്‍ ഒരു വൈറസ് ബാധ ആശങ്ക സൃഷ്ടിക്കുന്നുവെന്ന വാര്‍ത്ത വന്നപ്പോള്‍ അത് ലോകം മുഴുവന്‍ ലക്ഷക്കണക്കിന് ജീവനെടുക്കുമെന്ന് ആരും പ്രതീക്ഷിച്ചുകാണില്ല. വമ്പന്‍ രാജ്യങ്ങള്‍ പോലും മുട്ടുകുത്തി നില്‍ക്കുകയാണ്. വാക്സിനായി പരിശ്രമം തുടരുമ്പോഴും രാജ്യത്തെ ജനങ്ങളുടെ സാധാരണ ജീവിതം ഇനി തിരിച്ചുപിടിക്കുകയെങ്ങനെയെന്ന ആശങ്കയിലാണ് നേതൃത്വം.
ഇന്നലെ രാജ്യത്ത് 282 ജീവനുകളാണ് പൊലിഞ്ഞത്. സെപ്തംബര്‍ 30 ഓടെ യുകെയിലും നവംബര്‍ 11 ഓടെ അമേരിക്കയിലും കോവിഡ് ബാധ അവസാനിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇനിയും രോഗ ബാധയുണ്ടാകാതിരിക്കാനുള്ള മുന്നൊരുക്കങ്ങളും സര്‍ക്കാര്‍ ആലോചിച്ചുവരികയാണ്.
യുകെയില്‍ ആകെ മരിച്ചത് 36675 പേരാണ്. ലോക്ഡൗണ്‍ തുടങ്ങിയ ശേഷം ഏറ്റവും കുറവു മരണ നിരക്ക് രേഖപ്പെടുത്തിയത് ഇന്നലെയാണ്.മാര്‍ച്ച് 21 ന് ശേഷം ഏറ്റവും കുറഞ്ഞ നിരക്ക്. 12 കാരന് ഉള്‍പ്പെടെയാണ് ഇന്നലെ യുകെയില്‍ മരണമടഞ്ഞത്. 257000 പേര് ചികിത്സയിലാണ്. രാജ്യത്ത് കൊറോണ ബാധിച്ച് 15 വയസില്‍ താഴെ നാലു കുട്ടികള്‍ മരിച്ചു.
സിംഗപ്പൂര്‍ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി തയ്യാറാക്കിയ കണക്കിലാണ് സെപ്തംബര്‍ 30 ഓടെ യുകെ ആശ്വാസത്തിലെത്തുമെന്നാണ് കണക്ക്. പുതിയ കോവിഡ് തരംഗം രാജ്യത്ത് ആഞ്ഞടിക്കില്ലെന്ന ഗവേഷകരുടെ പ്രവചനവും ആശ്വാസമേകുന്നതാണ്.