CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 15 Minutes 14 Seconds Ago
Breaking Now

ആരോഗ്യപ്രവര്‍ത്തര്‍ക്കു ആദരവുമായി സമീക്ഷ

ബെഡ്‌ഫോര്‍ഡ്: കോവിഡ്  ദുരന്തകാലത്തു സ്വന്തം സുരക്ഷ പോലും കാര്യമാക്കാതെ മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി പോരാടുകയാണ് NHS സ്റ്റാഫ് . ഇവര്‍ക്ക് നന്ദിസൂചകമായി ഉച്ചഭക്ഷണം ഒരുക്കി എത്തിച്ചു സമീക്ഷ യുകെ  ബെഡ്‌ഫോര്‍ഡ് ബ്രാഞ്ച് മാതൃകയായി .ബെഡ്‌ഫോര്‍ഡ് NHS ഹോസ്പിറ്റലിലെ സ്റ്റാഫിന്  ആദരവോടെ ഉച്ചഭക്ഷണം ഒരുക്കി എത്തിച്ചത്  സമീക്ഷ  യുകെ യുടെ ബെഡ്‌ഫോര്‍ഡ് ബ്രാഞ്ച് ആണ് .  ഏതാണ്ട്  അന്‍പതോളം വരുന്ന സ്റ്റാഫിനു വീട്ടില്‍ പാചകം ചെയ്ത ഇന്ത്യന്‍ ഭക്ഷണം ആണ്  ഒരുക്കി എത്തിച്ചത്.    മാതൃകാപരമായ ഈ പ്രവര്‍ത്തനത്തിന്  സമീക്ഷ പ്രവര്‍ത്തകരായ  സാബു , മിഥുന്‍ ,സന്തോഷ്  , സ്മിത , റിജു ,വിനോദ് , ജോമോന്‍ , അജീഷ് , നോബിള്‍ , ജൂബി , ഗ്ലാഡ്‌വിന്‍ , അനുപ്  എന്നിവര്‍ നേത്രത്വം നല്‍കി .

ഈ ലോക്ക്‌ഡൌണ്‍  കാലത്തു നിരവധി  പ്രവര്‍ത്തനങ്ങള്‍ ആണ് സമീക്ഷയുടെ  ബ്രാഞ്ചുകള്‍  നടത്തി ക്കൊണ്ടിരിക്കുന്നത് . സമീക്ഷയുടെ മറ്റു ബ്രാഞ്ചുകളും  ഇതുപോലുള്ള മാതൃകാപരമായ  പ്രവര്‍ത്തികള്‍ ആവിഷ്‌കരിക്കുന്നുണ്ടെന്നു സമീക്ഷ ഭാരവാഹികള്‍ അറിയിച്ചു .

ബിജു ഗോപിനാഥ്.

 




കൂടുതല്‍വാര്‍ത്തകള്‍.