CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 23 Minutes 14 Seconds Ago
Breaking Now

ഈ കൊറോണാവൈറസ് മനുഷ്യനെ ലക്ഷ്യമിട്ട് തയ്യാറാക്കിയത്; ശാസ്ത്രജ്ഞരുടെ വാദങ്ങള്‍ ഞെട്ടിക്കുന്നത്

വൈറസ് വുഹാന്‍ നഗരത്തിലെ ലാബില്‍ നിന്നും ചോര്‍ന്നതാണോയെന്നും പരിശോധിക്കണമെന്നാണ് മുതിര്‍ന്ന ഗവേഷകര്‍ ആവശ്യപ്പെടുന്നത്.

നിലവില്‍ ലോകത്തില്‍ നടമാടുന്ന കൊറോണാവൈറസ് മനുഷ്യരെ പിടികൂടാന്‍ പാകത്തില്‍ പ്രത്യേകമായി ഭേദഗതി വരുത്തിയതാണെന്ന് ശാസ്ത്രീയ റിപ്പോര്‍ട്ട് ആശങ്കയാകുന്നു. ഇതോടെ ചൈനീസ് ലാബില്‍ നിര്‍മ്മിക്കപ്പെട്ടതാണ് വൈറസെന്ന സംശയങ്ങളും വ്യാപകമാകുകയാണ്. മഹാമാരി എവിടെ നിന്ന് തുടങ്ങിയെന്ന് അന്വേഷിക്കുമ്പോള്‍ വൈറസ് വുഹാന്‍ നഗരത്തിലെ ലാബില്‍ നിന്നും ചോര്‍ന്നതാണോയെന്നും പരിശോധിക്കണമെന്നാണ് മുതിര്‍ന്ന ഗവേഷകര്‍ ആവശ്യപ്പെടുന്നത്.

മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പ്രവേശിക്കാവുന്ന സാധാരണ വൈറസല്ല ഇപ്പോള്‍ പടര്‍ന്നിട്ടുള്ളതെന്ന് ഓസ്‌ട്രേലിയന്‍ ടീമിനെ നയിച്ച പ്രൊഫസര്‍ നികോളായി പെട്രോവ്‌സ്‌കി പറഞ്ഞു. മറിച്ച് അതിവേഗത്തില്‍ മനുഷ്യശരീരത്തില്‍ എത്തിച്ചേരാനുള്ള സവിശേഷമായ കഴിവ് വൈറസിനുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതുകൊണ്ട് തന്നെ ടെസ്റ്റിംഗ് ലാബില്‍ നിന്നും രക്ഷപ്പെട്ടതാകാനുള്ള സാധ്യത പൂര്‍ണ്ണമായി തള്ളിക്കളയാന്‍ കഴിയില്ലെന്ന് വിദഗ്ധന്‍ പറഞ്ഞു.

അഡ്‌ലെയ്ഡ് ഫ്‌ളിന്‍ഡേഴ്‌സ് യൂണിവേഴ്‌സിറ്റി പ്രൊഫസറായ പെട്രോവ്‌സ്‌കിയുടെ ഗവേഷണ വിഭാഗം അടുത്ത മാസം ഒരു വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ്. ഒരു വൈറസ് മൃഗങ്ങളില്‍ നിന്നും മനുഷ്യരില്‍ എത്തിയാല്‍ പുതിയ അതിഥിയുടെ ദേഹത്ത് ഇത് ശക്തിയാര്‍ജ്ജിക്കുകയാണ് ചെയ്യുകയെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ പുതിയ കൊറോണാവൈറസ് മനുഷ്യരില്‍ പ്രവേശിക്കാവുന്ന തരത്തിലാണ്. ഇതിന്റെ കാരണം വ്യക്തമല്ലെന്നും പ്രൊഫസര്‍ കൂട്ടിച്ചേര്‍ത്തു.

ഇതിന്റെ ഉത്തരങ്ങള്‍ ആഗോള തലത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. പക്ഷെ അതില്‍ നിന്നൊന്നും ഒളിച്ചോട്ടം സാധ്യമല്ല. നിലവില്‍ വൈറസ് ചോര്‍ന്നതിന് തെളിവില്ല. പക്ഷെ അതൊരു ഒഴിവാക്കാന്‍ കഴിയാത്ത സാധ്യതയായി നിലനില്‍ക്കുന്നു, പ്രൊഫസര്‍ വ്യക്തമാക്കി. 

 

 




കൂടുതല്‍വാര്‍ത്തകള്‍.