CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 23 Seconds Ago
Breaking Now

വരുന്നത് പുതിയ ശീതയുദ്ധം; അമേരിക്കയും ചൈനയും വാക് തര്‍ക്കത്തില്‍

മാരകമായ വൈറസ് ഇപ്പോഴും പുറത്ത് വിഹരിക്കുമ്പോള്‍ ഇത്തരം രാഷ്ട്രീയ വൈറസ് പടര്‍ത്തുന്നത് ഖേദകരമാണെന്ന് വാംഗ് യീ പറഞ്ഞു

കൊറോണാവൈറസ് നിയന്ത്രണവിധേയമാക്കുന്നതില്‍ ചൈന വരുത്തിയ വീഴ്ചകള്‍ക്കെതിരെ യുഎസ് പ്രസിഡന്റ് കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത വിമര്‍ശനമാണ് ഉന്നയിച്ച് വരുന്നത്. ചൈനീസ് പ്രസിഡന്റ് സീ ജിന്‍ പിംഗിന് എതിരെ കര്‍ശനമായ വിമര്‍ശനമാണ് യുഎസ് ഭരണകൂടം വിവിധ തലങ്ങളില്‍ നടത്തുന്നത്. എന്നാല്‍ യുഎസ് ഇപ്പോള്‍ രാഷ്ട്രീയ വൈറസ് പടര്‍ത്തുകയാണെന്നാണ് ചൈനയുടെ വിദേശകാര്യ മന്ത്രി വാംഗ് യീ നടത്തുന്ന പ്രതികരണം.

മാരകമായ വൈറസ് ഇപ്പോഴും പുറത്ത് വിഹരിക്കുമ്പോള്‍ ഇത്തരം രാഷ്ട്രീയ വൈറസ് പടര്‍ത്തുന്നത് ഖേദകരമാണെന്ന് വാംഗ് യീ പറഞ്ഞു. ചൈനയെ അക്രമിക്കാനുള്ള ഓരോ അവസരത്തിലും ചാടിവീഴുകയാണ് യുഎസ്. ഇത് ശീതയുദ്ധത്തിലേക്കുള്ള പോക്കാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രി ആരോപിച്ചു. കൊറോണയെ നേരിടാന്‍ തങ്ങള്‍ സുതാര്യമായ നടപടികള്‍ സ്വീകരിച്ചെന്ന ചൈനയുടെ വാദങ്ങള്‍ യുഎസ് നേതാക്കള്‍ തള്ളുകയാണ്. വ്യത്യസ്തമായ സാമൂഹിക രീതികളാണ് ഇരു രാജ്യങ്ങള്‍ക്കും ഉള്ളതെന്ന് വാംഗ് യീ പറഞ്ഞു.

വാഷിംഗ്ടണും, ബീജിംഗിനും തമ്മില്‍ പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും സഹകരിക്കുന്നില്‍ ഇതൊരു തടസ്സമാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് വാംഗ് യീ പ്രതികരിച്ചു. 'അമേരിക്കയിലെ ചില രാഷ്ട്രീയ ശക്തികളാണ് ചൈനയുഎസ് ബന്ധത്തെ ബന്ദിയാക്കുന്നത്. ഇതുവഴി ഇരുരാജ്യങ്ങളെയും പുതിയൊരു ശീതകാല യുദ്ധത്തിന് അരികിലേക്ക് തള്ളിവിടുകയാണ്. ചരിത്രത്തിന്റെ ചക്രം പിന്നോട്ട് തിരിക്കാനുള്ള അപകടകരമായ ശ്രമമാണിത്', ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

തങ്ങളുടെ പരമാധികാരവും, അതിര്‍ത്തിയും ചൈന പ്രതിരോധിക്കുമെന്ന് വാംഗ് യീ കൂട്ടിച്ചേര്‍ത്തു. ചൈനീസ് ജനത ഏറെ പാടുപെട്ട് ലോകത്തില്‍ നേടിയ സ്ഥാനവും അന്തസ്സും പ്രതിരോധിക്കുമെന്നും മന്ത്രി പറഞ്ഞു. കൊറോണാവൈറസ് ചൈനയിലെ ലാബില്‍ മനുഷ്യനിര്‍മ്മിതമായി നിര്‍മ്മിക്കപ്പെട്ടതാണെന്നാണ് ആരോപണം. ലോകത്തെ വഴിതെറ്റിച്ച് കാര്യങ്ങള്‍ കൈവിട്ട് പോകുന്ന തരത്തിലേക്ക് എത്തിച്ചത് ചൈന നടത്തിയ ഒളിച്ചുകളികളാണെന്ന ആരോപണവും ശക്തമാണ്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.