മിന്നല്‍ മുരളിയുടെ 80 ലക്ഷം മുതല്‍മുടക്കുള്ള സെറ്റ് കഴിഞ്ഞ ദിവസം ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ പൊളിച്ചു നീക്കിയിരുന്നു. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ഉള്ള വിമര്‍ശനങ്ങള്‍ ആണ് വരുന്നത്.
നടന്‍ ഉണ്ണി മുകുന്ദനും ഇതില്‍ അപലപിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ് കുറിച്ചിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ പ്രതികരിക്കുന്നില്ലേ എന്നൊരു ആരാധകന്‍ ഇന്‍സ്റ്റാഗ്രാം പോസ്റ്റിന് താഴെ കമന്റ് കുറിച്ചു.
ഒഫീഷ്യല്‍ സ്റ്റേറ്റ്‌മെന്റ്‌റ് ഒരെണ്ണം കൊടുത്തു , ഇനി വീട്ടില്‍ വന്ന് പറയണോ എന്നാണ് ഉണ്ണി മുകുന്ദന്‍ കമന്റ് ചെയ്തത്. ഉണ്ണി മുകുന്ദന്റെ ഈ മാസ്സ് കമന്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.