CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 7 Minutes 32 Seconds Ago
Breaking Now

ഇംഗ്ലണ്ടിലും ലോകത്തിലെ വിവിധ ഭാഗങ്ങളിലും ദുരിതമനുഭവിക്കുന്ന മലയാളികളെ തിരികെയെത്തിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിര നടപടി സ്വീകരിക്കണം : പി ജെ ജോസഫ്

പ്രവാസി കേരളാ കോണ്‍ഗ്രസ് ഇംഗ്ലണ്ടിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഇംഗ്ലണ്ടിലും ലോകത്തിലെ വിവിധ ഭാഗങ്ങളിലും ദുരിതമനുഭവിക്കുന്ന മലയാളികളെ തിരികെയെത്തിക്കാന്‍ കേന്ദ്ര  സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) വര്‍ക്കിങ് ചെയര്‍മാന്‍ ശ്രീ പി ജെ ജോസഫ് എം എല്‍ എ ഇന്ന് നടന്ന സര്‍വ്വകക്ഷി യോഗത്തില്‍ ആവശ്യപ്പെട്ടു . കേരളത്തിലേക്ക് വിമാനസര്‍വീസ് പ്രതീക്ഷിച്ചു ഇംഗ്ലണ്ടില്‍ കഴിയുന്ന ഇരുന്നൂറ്റിയന്പതിലധികം വരുന്ന വിദ്യാര്‍ത്ഥികളും , ഗര്‍ഭിണികളും സീനിയര്‍ സൈറ്റിസിന്‍സും ഉള്‍പ്പെടെയുള്ള മലയാളികളുടെ വിവരം പ്രവാസി കേരളാ കോണ്‍ഗ്രസ് നേതാക്കളായ ശ്രി ബിജു ഇളംതുരുത്തില്‍ , ശ്രീ ജിപ്‌സണ്‍ എട്ടുത്തൊട്ടിയില്‍, ജിസ് കാനാട്ട് തുടങ്ങിയവര്‍ പാര്‍ട്ടി നേതൃത്വത്തിന്റെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. വന്ദേ ഭാരത് മിഷന്റ്‌റെ ഭാഗമായി ലണ്ടനില്‍ നിന്നും കൊച്ചിയിലേക്ക് മെയ് 19 നു ഒരു എയര്‍ ഇന്ത്യ വിമാനം അനുവദിച്ചിരുന്നെങ്കിലും 150 ല് താഴെ മലയാളികള്‍ക്ക് മാത്രമാണ് യാത്ര ചെയ്യാന്‍ സാധിച്ചത്. 300 ലതികം മലയാളികള്‍ ഇപ്പോഴും എംബസ്സിയില്‍ രജിസ്റ്റര്‍ ചെയ്തു വിമാനം കാത്തിരിക്കുന്നുണ്ടെങ്കിലും ഇതുവരെ കേരളത്തിലേക്കു കൂടുതല്‍ വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിട്ടില്ല. ലോക്ക് ഡൌണ്‍ മൂലം കടകമ്പോളങ്ങള്‍ അടച്ചാതിനാല്‍ ല്‍ വലിയൊരു വിഭാഗം വിദ്യാര്‍ത്ഥി സമൂഹത്തിനും പാര്‍ട്ട് ടൈം ജോലികള്‍ നഷ്ടപ്പെടുകയും വാടകക്കും ഭക്ഷണത്തിനും ബുദ്ധിമുട്ടുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. സന്ദര്‍ശക വിസയില്‍ ഇംഗ്ലണ്ടിലെത്തി ലോക്ക് ഡൗണില്‍ അകപ്പെട്ട പലരും മരുന്നുകള്‍ക്കും മറ്റും ബുദ്ധട്ടിമുട്ടുന്ന സാഹചര്യം ശ്രീ പിജെ ജോസഫ് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.