CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
46 Minutes 52 Seconds Ago
Breaking Now

വേദനയോടെ സ്റ്റാന്‍ലിക്ക് യുകെ മലയാളികള്‍ യാത്രയേകി ; മിനിയുടേയും രണ്ടു കുട്ടികളുടേയും വേദന ഏവരുടെയും ഹൃദയത്തില്‍ നൊമ്പരമാകുന്നു

സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചായിരുന്നു സംസ്‌കാര ചടങ്ങ് നടത്തിയത്.

കോവിഡ് ബാധിച്ച് മേയ് 16ന് അന്തരിച്ച സ്റ്റാന്‍ലി സിറിയക്കിന് യുകെ മലയാളികള്‍ യാത്രയേകി.വികാര നിര്‍ഭരമായ യാത്രയയപ്പാണ് സ്റ്റാന്‍ലിയ്ക്ക് നല്‍കിയത്. യോര്‍ക്ഷയറില്‍ കൗണ്ടിയിലുള്ള പോന്റെ ഫ്രാക്ടിലെ താമസക്കാരനായിരുന്നു സ്റ്റാന്‍ലി. 12.45 ന് ഫ്യൂണറല്‍ സര്‍വീസ് സെന്ററില്‍ മരണാനന്തര ശുശ്രൂഷ ആരംഭിച്ചു.

സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചായിരുന്നു സംസ്‌കാര ചടങ്ങ് നടത്തിയത്. അടുത്ത ബന്ധുക്കള്‍ക്ക് മാത്രമായിരുന്നു അനുവാദം നല്‍കിയത്. സീറോ മലബാര്‍ ഇടവകയുടെ വികാരി ഫാ മാത്യു മുളയോളിലാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്.ലീഡ്‌സ് മലയാളികളും ഇടവകക്കാരും അടങ്ങുന്ന മലയാളി സമൂഹം കുടുംബത്തിന് പിന്തുണയായി എത്തിയിരുന്നു.

1.45 ന് ഫെറിബ്രിഡ്ജ് സെമിത്തേരിയില്‍ ചടങ്ങുകള്‍ തുടങ്ങിയത്. സാമൂഹിക അകലം പാലിച്ചായിരുന്നു ചടങ്ങുകള്‍.

സ്റ്റാന്‍ലിയ്ക്കും ഭാര്യയ്ക്കും ഒരേ സമയം കോവിഡ് ബാധിച്ചിരുന്നു. മിനി ആരോഗ്യം വീണ്ടെടുത്തെങ്കിലും സ്റ്റാന്‍ലി മരണത്തിലേക്കു പോകുകയായിരുന്നു. അഡ്മിറ്റായ പിറ്റേ ദിവസം തന്നെ സ്റ്റാന്‍ലിയ്ക്ക് സ്‌ട്രോക്ക് ഉണ്ടാകുകയുമായിരുന്നു. അതോടെ തിരിച്ചുപിടിക്കാനാവാത്ത വിധം കോമയിലേക്കും മേയ് 16ാം തീയതി മരണം സംഭവിക്കുകയായിരുന്നു.

കോഴിക്കോട് താമരശ്ശേരി കാക്കവയല്‍ ഈങ്ങപ്പുഴ സ്വദേശിയാണ് പരേതനായ സിറിയക്. കുറുപ്പുംതറ സ്വദേശിനിയും നഴ്‌സുമായ മിനിമോള്‍ ജോസഫാണ് ഭാര്യ. 14 കാരനായ ആല്‍വിനും 12 കാരി അഞ്ജലിയുമാണ് കുട്ടികള്‍.




കൂടുതല്‍വാര്‍ത്തകള്‍.