CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 48 Minutes 44 Seconds Ago
Breaking Now

ആരെല്ലാം രക്ഷപ്പെടും? വരും മാസങ്ങളില്‍ ഇല്ലാതാകുന്നത് ലക്ഷക്കണക്കിന് തൊഴിലുകള്‍; രക്ഷപ്പെടുത്താന്‍ അടിയന്തര ബജറ്റുമായി ഋഷി സുനാക്

300 ബില്ല്യണ്‍ പൗണ്ട് ട്രെഷറി കടംവാങ്ങാന്‍ ഒരുങ്ങുകയാണ്

300 വര്‍ഷത്തിന് ഇടെയുള്ള ഏറ്റവും ദുരിതപൂര്‍ണ്ണമായ സാമ്പത്തിക പ്രതിസന്ധിയെ ഉറ്റുനോക്കുകയാണ് യുകെ. കൊറോണാവൈറസ് സൃഷ്ടിച്ച ഈ ദുരന്തത്തില്‍ നിന്നും കരകയറാന്‍ ചാന്‍സലര്‍ ഋഷി സുനാക് അടിയന്തര ബജറ്റുമായി രംഗത്തിറങ്ങുകയാണ്. ലോക്ക്ഡൗണ്‍ മൂലം സമ്പദ് വ്യവസ്ഥ പിടിച്ചുകെട്ടിയതോടെ വരുംമാസങ്ങളില്‍ ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ നഷ്ടമാകുമെന്നാണ് മുന്നറിയിപ്പ്. 

കനത്ത നാശം ഒഴിവാക്കാനായി ഋഷി സുനാക് പ്രഖ്യാപിച്ച രക്ഷാപദ്ധതികള്‍ സര്‍ക്കാരിന്റെ കീശയിലും വിള്ളല്‍ വീഴ്ത്തിയിട്ടുണ്ട്. ഫര്‍ലോംഗ് സ്‌കീം, സെല്‍ഫ് എംപ്ലോയ്ഡിനുമുള്ള പിന്തുണ മൂലം 100 ബില്ല്യണ്‍ പൗണ്ട് ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഇതു പരിഗണിച്ച് 300 ബില്ല്യണ്‍ പൗണ്ട് ട്രെഷറി കടംവാങ്ങാന്‍ ഒരുങ്ങുകയാണ്. 

ജോലിക്കാരെ ഹൃദയത്തില്‍ സൂക്ഷിച്ച് കൊണ്ടുളള ബജറ്റാണ് ചാന്‍സലര്‍ തയ്യാറാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഹോസ്പിറ്റാലിറ്റി മേഖല തുറന്നില്ലെങ്കില്‍ ഈ വേനല്‍ക്കാലത്ത് തന്നെ 2 മില്ല്യണ്‍ തൊഴിലുകള്‍ ഇല്ലാതാകുമെന്ന് ടോറി എംപിമാര്‍ക്ക് ഋഷി സുനാക് മുന്നറിയിപ്പ് നല്‍കിയിരുന്നു. 

നിലവിലെ ഫര്‍ലോംഗ് സ്‌കീം പ്രകാരം ഒക്ടോബര്‍ വരെ സുരക്ഷിതത്വം ലഭിക്കും. എന്നിരുന്നാലും ആഗസ്റ്റ് മുതല്‍ സ്ഥാപനങ്ങള്‍ ചെറിയ പങ്ക് വഹിക്കേണ്ടി വരും. ഏതെല്ലാം മേഖലകളില്‍ പെട്ടവര്‍ക്കാണ് തൊഴിലുകള്‍ നഷ്ടപ്പെടുകയെന്ന ആശങ്ക ശക്തമാണ്. 




കൂടുതല്‍വാര്‍ത്തകള്‍.