CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 10 Minutes 42 Seconds Ago
Breaking Now

രാജ്യത്ത് കോവിഡ് മരണം 6000 കടന്നു; രോഗികള്‍ രണ്ടേകാല്‍ ലക്ഷത്തോളത്തിലേറെ

രണ്ടാഴ്ചയായി 2000ന് മുകളിലാണ് മഹാരാഷ്ട്രയില്‍ പുതുതായി രോഗം സ്ഥിരീകരിക്കുന്നവര്‍.

രാജ്യത്തെ കോവിഡ് മരണം 6000വും ആകെ രോഗികള്‍ 2.15 ലക്ഷവും കവിഞ്ഞു. മഹാരാഷ്ട്രയിലും ഡല്‍ഹിയിലും നിയന്ത്രണാതീതമായിരിക്കുകയാണ് രോഗബാധ.ഡല്‍ഹിയില്‍ എത്തുന്ന എല്ലാവര്‍ക്കും 7 ദിവസം ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി. പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 9000 ലേക്ക് എത്തുകയാണ്. മൂന്നു ദിവസമായി 200ന് മുകളിലാണ് മരണം.

രണ്ടാഴ്ചയായി 2000ന് മുകളിലാണ് മഹാരാഷ്ട്രയില്‍ പുതുതായി രോഗം സ്ഥിരീകരിക്കുന്നവര്‍. ഇന്നലെ മാത്രം 122 മരണം. ആകെ രോഗികള്‍ 74,860 ഉം മരണം 2587 ഉം കടന്നു. ഡല്‍ഹിയില്‍ ഒരാഴ്ചയില്‍ അധികമായി പ്രതിദിന രോഗബാധിതര്‍ 1100 ന് മുകളിലാണ്. 10 വരെ മരണവും റിപ്പോര്‍ട്ട് ചെയ്യുന്നു. ആകെ രോഗികള്‍ 23,645 ഉം മരണം 606 ഉം ആയതോടെ പ്രതിരോധ നടപടികള്‍ ശക്തമാക്കി.

ഡല്‍ഹിയില്‍ എത്തുന്ന എല്ലാവര്‍ക്കും 7 ദിവസം ഹോം ക്വാറന്റൈന്‍ സര്‍ക്കാര്‍ നിര്‍ബന്ധമാക്കി. സ്‌റ്റേഡിയങ്ങള്‍ അടക്കമുള്ള ഇടങ്ങള്‍ ചികിത്സ കേന്ദ്രങ്ങള്‍ ആക്കാനാരംഭിച്ചു. ഗുജറാത്തില്‍ 485 കേസും 30 മരണവും പുതുതായി റിപ്പോര്‍ട്ട് ചെയ്തതോടെ രോഗികള്‍ 18117 ഉം മരണം 1122 ഉം കടന്നു. രാജസ്ഥാനില്‍ 279 കേസും 6 മരണവും പുതുതായി സ്ഥിരീകരിച്ചു. അതേസമയം രാജ്യത്ത് രോഗമുക്തി നിരക്ക് ഉയര്‍ന്ന് 48.31 ശതമാനത്തിലും മരണനിരക്ക് താഴ്ന്ന് 2.8 ശതമാനത്തിലും എത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഒരുലക്ഷത്തിലധികം പേര്‍ രോഗമുക്തരായി.

 




കൂടുതല്‍വാര്‍ത്തകള്‍.