CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 18 Minutes 6 Seconds Ago
Breaking Now

രജനിക്ക് കൊറോണയെന്ന് പോസ്റ്റിട്ടു, പുലിവാല് പിടിച്ച് ബോളിവുഡ് താരം

കൊറോണയുമായി ബന്ധപ്പെട്ട ഒരു  തമാശയുടെ പേരില്‍ പുലിവാല് പിടിച്ചിരിക്കുകയാണ് ബോളിവുഡ് താരം രോഹിത് റോയി. രജനീകാന്തിന് കൊറോണ പിടിച്ചു. കൊറോണ ക്വാറന്റൈനില്‍ എന്നായിരുന്നു താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ട്രോള്‍. എന്നാല്‍ പിന്നാലെ താരത്തിനെതിരെ സോഷ്യല്‍ മീഡിയ രംഗത്ത് എത്തി.

രജനീകാന്തിന്റെ ആരാധകരും താരത്തിനെതിരെ രംഗത്ത് എത്തിയിരുന്നു.  കൈവിട്ടു പോകുമെന്നായപ്പോള്‍ താരവും പ്രതികരണവുമായെത്തുകയായിരുന്നു

ഇത് വെറും തമാശയാണ്. അങ്ങനെ മാത്രം കണ്ടാല്‍ മതിയെന്നും രോഹിത് പറഞ്ഞു. രജനീ സ്‌റ്റൈല്‍ ജോക്കാണെന്നും ഇതൊരു പുതിയ കാര്യമല്ലെന്നും കമന്റ് ചെയ്യും മുമ്പ് എന്താണ് ഉദ്ദേശിക്കുന്നതെന്ന് അറിയാന്‍ ശ്രമിക്കൂവെന്നും താരം പറഞ്ഞു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.