CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 29 Seconds Ago
Breaking Now

കലാഭവന്‍ ലണ്ടന്റെ We shall overcome ഫേസ്ബുക് ലൈവ് പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് സിനിമരംഗത്തെ പ്രമുഖരുടെ അഭിനന്ദ പ്രവാഹം, ഇന്നത്തെ സ്‌പെഷ്യല്‍ ലൈവില്‍ സംവിധായകന്‍ രാജസേനനും സംഘവും

കൊച്ചിന്‍ കലാഭവന്റെ യുകെയിലെ ആസ്ഥാനമായ കലാഭവന്‍ ലണ്ടന്റെ നേതൃത്വത്തില്‍ ഈ ലോക്ക്ഡൗണ്‍കാലത്ത്, കഴിഞ്ഞ രണ്ടു മാസത്തിലേറെയായി നടന്നു വരുന്ന ഫേസ്ബുക് ലൈവ് ക്യാമ്പയിനാണ് 'WE SHALL OVERCOME'.  അറുപത്തിയഞ്ച് ദിനങ്ങളിലായി  എണ്‍പത്തിലേറെ ലൈവ് പ്രോഗ്രാമുകളിലൂടെ ചെറുതുംവലുതുമായ നൂറ്റി ഇരുപതോളം കലാകാരന്മാര്‍ ഈ പരിപാടിയിലൂടെ രംഗത്തു വന്നു കഴിഞ്ഞു. അന്തര്‍ ദേശിയതലത്തില്‍ നടക്കുന്ന ആദ്യത്തെ മലയാള ഫേസ്ബുക് ലൈവ് പരിപാടിയായി ഈ ക്യാമ്പയിന്‍ മാറി. മലയാളസിനിമ രംഗത്തും ചലച്ചിത്ര ഗാന ശാഖയിലുമുള്ള ഒട്ടേറെ പ്രമുഖ വ്യക്തികള്‍ ഈ പരിപാടിയില്‍ പങ്കെടുത്തകലാകാരന്മാര്‍ക്കും പുതുമുഖ ഗായകര്‍ക്കും അഭിനന്ദ പ്രവാഹങ്ങളുമായി എത്തിയിരിക്കുന്നു. ജന്റില്‍മാന്‍, കാതലന്‍, അഥര്‍വ്വം തുടങ്ങിയ ഒട്ടേറെ തമിഴ് മലയാള സിനിമകളുടെ നിര്‍മ്മാതാവായ K T കുഞ്ഞുമോന്‍, പ്രമുഖമലയാള മലയാള ചലച്ചിത്ര സംഗീത സംവിധായകരായ ബേണി ഇഗ്‌നേഷ്യസ്. M ജയചന്ദ്രന്‍, ചലച്ചിത്ര താരംമല്ലിക സുകുമാരന്‍ തുടങ്ങിയ പ്രമുഖര്‍ അവരില്‍ ചിലര്‍ മാത്രമാണ്. ചില മലയാള സംഗീത സംവിധായകരുംകമ്പോസറുമാരും തങ്ങളുടെ ചില പുതിയ പ്രോജെക്ടുകളില്‍ പുതുമുഖ ഗായകരെ സഹകരിപ്പിക്കാനുള്ള താല്പര്യംപ്രകടിപ്പിച്ചിട്ടുണ്ട്.

ജൂണ്‍ ആറാം തിയതി ശനിയാഴ്ചയായ ഇന്ന് 70s 80s ഓള്‍ഡ് മെലഡീസ് ഗാനങ്ങളുമായി നിങ്ങളുടെ മുന്നില്‍എത്തുന്നത് പ്രമുഖ മലയാള ചലച്ചിത്ര സംവിധായകനായ രാജസേനനാണ്. മേലേപറമ്പില്‍ ആണ്‍വീട്, ചേട്ടന്‍വാവ അനിയന്‍ വാവ, CID ഉണ്ണികൃഷ്ണന്‍, സ്വപ്നലോകത്തെ ബാലഭാസ്‌ക്കര്‍, ആദ്യത്തെ കണ്മണിതുടങ്ങിയ ഒട്ടേറെ സൂപ്പര്‍ഹിറ്റ് മലയാള സിനിമകളുടെ സംവിദായകനായ അദ്ദേഹം അറിയപ്പെടുന്ന ഒരു നല്ലഗായകനുമാണ്. ഗൃഹാതുരത്വമുണര്‍ത്തുന്ന പഴയ ഗാനങ്ങളുടെ ശീലുമായി എത്തുന്ന അദ്ദേഹത്തോടൊപ്പംഗാനങ്ങളാലപിക്കാന്‍ പ്രമുഖ ഗായികയും ഗന്ധര്‍വ്വ സംഗീത മത്സര വിജയിയുമായ ദേവിക ബാല സുബ്രഹ്മണ്യനുംഉണ്ടാകും. യേശുദാസ്, കെ എസ് ചിത്ര തുടങ്ങിയ പ്രമുഖ ഗായകരോടൊപ്പം പ്രവര്‍ത്തിച്ചുവരുന്ന പ്രമുഖകീബോര്‍ഡിസ്റ്റും മ്യൂസിക് കമ്പോസറുമായ രാജ്‌മോഹന്‍, പ്രമുഖ ഗിറ്റാറിസ്റ്റ്  ശ്രീകുമാര്‍, തബലിസ്റ്റ് ജെയിന്‍തുടങ്ങിയവര്‍ താള മേളങ്ങളോടുകൂടി ഒപ്പമുണ്ടാകും.

ഇന്ന് യുകെ സമയം ഉച്ചകഴിഞ്ഞ് രണ്ടുമണി മുതല്‍ WE SHALL OVERCOME ഫേസ്ബുക് പേജില്‍ ഈ മ്യൂസിക്ലൈവ് പരിപാടി ലഭ്യമായിരിക്കും.ഒരു നല്ല ലൈവ് സംഗീത പരിപാടി ആസ്വദിക്കാന്‍  താഴെ കാണുന്ന ലിങ്കില്‍ക്ലിക്ക് ചെയ്യുക 

 

https://www.facebook.com/WeShallOvercome100390318290703/

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.