CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 43 Seconds Ago
Breaking Now

എന്‍എച്ച്എസിലെ മാസ്‌ക് നിയമത്തില്‍ രോഷാകുലരായി ട്രസ്റ്റ് മേധാവികള്‍; സര്‍ക്കാര്‍ തീരുമാനം അഭിപ്രായം പോലും തേടാതെ; മാസ്‌ക് ധരിച്ചില്ലെങ്കില്‍ ചികിത്സ നിഷേധിക്കില്ലെന്ന് ആരോഗ്യവകുപ്പ്; സന്ദര്‍ശകര്‍ക്കും അനുമതി

എന്‍എച്ച്എസ് ട്രസ്റ്റുകളുമായി കണ്‍സള്‍ട്ടേഷന്‍ പോലും നടത്താതെയാണ് മാസ്‌ക് നിര്‍ബന്ധമാക്കുകയും, വിസിറ്റര്‍ പോളിസി മാറ്റിയതെന്നുമാണ് ക്രിസ് ഹോപ്‌സന്റെ ആരോപണം.

ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ഹോസ്പിറ്റലുകളില്‍ ജീവനക്കാര്‍ക്കും, സന്ദര്‍ശകര്‍ക്കും, ഔട്ട്‌പേഷ്യന്റ്‌സിനും മാസ്‌ക് നിര്‍ബന്ധമാക്കിയ നടപടി തങ്ങളെ അറിയിച്ചില്ലെന്ന് എന്‍എച്ച്എസ് പ്രൊവൈഡേഴ്‌സ് ചീഫ് എക്‌സിക്യൂട്ടീവ്. എന്‍എച്ച്എസ് ട്രസ്റ്റുകളുമായി കണ്‍സള്‍ട്ടേഷന്‍ പോലും നടത്താതെയാണ് മാസ്‌ക് നിര്‍ബന്ധമാക്കുകയും, വിസിറ്റര്‍ പോളിസി മാറ്റിയതെന്നുമാണ് ക്രിസ് ഹോപ്‌സന്റെ ആരോപണം. 

സുപ്രധാനവും, സങ്കീര്‍ണ്ണവുമായ മാറ്റങ്ങള്‍ വരുത്തുമ്പോള്‍ തങ്ങളെ ഇരുട്ടില്‍ നിര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് ക്രിസ് ഹോപ്‌സന്‍ പരാതിപ്പെടുന്നു. ആശുപത്രികള്‍ക്ക് അകത്തും പൊതുജനം മുഖം മറയ്ക്കണമെന്ന് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് പ്രഖ്യാപിച്ച് കഴിഞ്ഞു. ഇതില്ലാതെ വരുന്നവര്‍ക്ക് ആവശ്യമെങ്കില്‍ ആശുപത്രി മാസ്‌ക് നല്‍കണം. ആര്‍ക്കും ഇതിന്റെ പേരില്‍ ചികിത്സ നിഷേധിക്കില്ലെന്നും വക്താവ് വിശദീകരിച്ചു. 

ഇതിന് പുറമെയാണ് ആശുപത്രി സന്ദര്‍ശനങ്ങള്‍ മേല്‍ ഏര്‍പ്പെടുത്തിയ വിലക്ക് എന്‍എച്ച്എസ് ഇംഗ്ലണ്ട് നീക്കിയത്. സന്ദര്‍ശകരുടെ വിഷയത്തില്‍ ട്രസ്റ്റുകള്‍ക്കും, മറ്റ് എന്‍എച്ച്എസ് ബോഡികള്‍ക്കും വ്യക്തിപരമായി തീരുമാനം കൈക്കൊള്ളാമെന്നാണ് പുതിയ ഗൈഡന്‍സ്. അടുത്ത ബന്ധുവിനോ, പ്രധാനപ്പെട്ട വ്യക്തിക്കോ മാത്രമാണ് രോഗിയുടെ കിടക്കയ്ക്ക് അരികില്‍ നില്‍ക്കാനാകുക. രണ്ടാമത്തെ സന്ദര്‍ശകന് പ്രത്യേക സാഹചര്യങ്ങളില്‍ സാമൂഹിക അകലം പാലിക്കാന്‍ കഴിഞ്ഞാല്‍ അനുമതി നല്‍കാം. 

പുതിയ മാറ്റങ്ങള്‍ നടപ്പാക്കാന്‍ അടുത്ത ഒരാഴ്ച മുഴുവന്‍ എന്‍എച്ച്എസ് ട്രസ്റ്റുകള്‍ക്ക് ലഭിക്കുമെന്ന് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് ചൂണ്ടിക്കാണിച്ചു. പൊതുജനങ്ങളെ അറിയിക്കുന്നതിന് മുന്‍പ് എന്‍എച്ച്എസ് ഇംഗ്ലണ്ടിനെ ഇക്കാര്യം അറിയിച്ചെന്നും വക്താവ് പറയുന്നു. എന്നാല്‍ എന്‍എച്ച്എസ് ട്രസ്റ്റ് നേതാക്കള്‍ക്ക് യാതൊരു മുന്നറിയിപ്പും നല്‍കാതെയാണ് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക് തിരക്കുപിടിച്ച് ഈ പ്രഖ്യാപനം നടത്തിയതെന്ന് ഹോപ്‌സണ്‍ പ്രതികരിച്ചു. ജീവനക്കാര്‍ക്ക് എങ്ങിനെ മാസ്‌ക് വിതരണം ചെയ്യുമെന്നത് ഉള്‍പ്പെടെ നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടണമെന്നാണ് എന്‍എച്ച്എസ് പ്രൊവൈഡേഴ്‌സ് ചീഫ് എക്‌സിക്യൂട്ടീവിന്റെ വാദം. 

 




കൂടുതല്‍വാര്‍ത്തകള്‍.