CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Minutes 56 Seconds Ago
Breaking Now

ആരാധിച്ചീടാം കുമ്പിട്ടാരാധിച്ചീടാം... മറക്കാനാകാത്ത ഈ വരികള്‍ യുകെ മലയാളികള്‍ക്കിടയില്‍ വീണ്ടും ആശ്വാസവുമായി എത്തി ; കോവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ ബ്രിസ്റ്റോൾ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലെ റെജി തോമസിൻ്റെ നേതൃത്വത്തിൽ സംഘം ഒരുക്കിയ ആല്‍ബം വൈറലാകുന്നു.

വിശ്വാസികളുടെ ഹൃദയത്തില്‍ ആഴത്തില്‍ സ്പര്‍ശിച്ച വരികളാണ് ആരാധിച്ചീടാം.. കുമ്പിട്ടാരാധിച്ചീടാം. ക്രിസ്ത്യന്‍ ഭക്തിഗാനങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും പ്രശസ്തമായ ഈ ഗാനം വീണ്ടും യുകെ മലയാളികളില്‍ ആശ്വാസം സമ്മാനിക്കുകയാണ്. ബ്രിസ്റ്റോള്‍ സെന്റ് മേരിസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലെ റെജി തോമസിൻ്റെ നേതൃത്വത്തിൽ ഒരു കൂട്ടം പേര്‍ ചേര്‍ന്ന് ആലപിച്ച വീഡിയോ എല്ലാവരുടേയും ഹൃദയം കവരുകയാണ്.

റെജി തോമസ്, ജോണ്‍സണ്‍ സാമുവല്‍, സിനു ഡാനിയേല്‍, അജു വര്‍ഗീസ്, ജിനു ജോര്‍ജ്, റിയാന്‍ ഡെന്നീസ്, റിയാ ജോണ്‍സണ്‍,  എന്നിവര്‍ ചേര്‍ന്ന് ആലപിച്ച ഗാനം കേള്‍ക്കാം..




കൂടുതല്‍വാര്‍ത്തകള്‍.