CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 44 Minutes 52 Seconds Ago
Breaking Now

'സുവാറ 'ഓണ്‍ലൈന്‍ ബൈബിള്‍ ക്വിസ്' മത്സരങ്ങളുടെ ആദ്യ റൗണ്ട് നാളെ മുതല്‍ ; രണ്ടായിരത്തിലധികം കുട്ടികള്‍ നാളെ നടക്കുന്ന യൂറോപ്പിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ബൈബിള്‍ ക്വിസ് മത്സരത്തില്‍ പങ്കെടുക്കും

അവസാന ദിവസങ്ങളില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്കും ,പ്രാക്ടീസ് ടെസ്റ്റില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്നവര്‍ക്കും വേണ്ടി ഇന്ന് വൈകുന്നേരം ആറു മണി മുതല്‍ എട്ടു മണി വരെയുള്ള സമയത്തു ടെസ്റ്റ് നടത്താനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളതായി രൂപത ബൈബിള്‍ അപ്പോസ്റ്റലേറ്റ് കോഓര്‍ഡിനേറ്റര്‍ ആന്റണി മാത്യു അറിയിച്ചു .

പ്രെസ്റ്റന്‍ .യൂറോപ്പിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ബൈബിള്‍ ക്വിസ്  മത്സരങ്ങളുമായി ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാ രൂപത. സുവാറ ഓണ്‍ലൈന്‍ ബൈബിള്‍ ക്വിസ്  മത്സരങ്ങള്‍ക്ക്  രണ്ടായിരത്തില്‍ പരം വരുന്ന  കുട്ടികള്‍ നാളെ സാക്ഷ്യം  വഹിക്കും  . കുട്ടികളുടെ ബൈബിള്‍ പഠനത്തെ പ്രാത്സാഹിപ്പിക്കാനും വിശ്വാസത്തില്‍ ഉറപ്പുള്ളവരാകുവാനും തങ്ങള്‍ക്ക് ലഭിച്ച അറിവിനെ പങ്കുവയ്ക്കാനുമുള്ള വലിയ  ഒരു വേദിയാണ് ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ രൂപത കുട്ടികള്‍ക്ക് മുമ്പില്‍ തുറന്നിട്ടിരിക്കുന്നത് . രണ്ടു പ്രാക്ടീസ് ടെസ്റ്റ് ഇതിനോടകം കുട്ടികള്‍ക്ക് നല്‍കി കഴിഞ്ഞു. അവസാന ദിവസങ്ങളില്‍  പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്കും ,പ്രാക്ടീസ് ടെസ്റ്റില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്നവര്‍ക്കും വേണ്ടി ഇന്ന് വൈകുന്നേരം ആറു മണി മുതല്‍ എട്ടു മണി വരെയുള്ള സമയത്തു ടെസ്റ്റ് നടത്താനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളതായി രൂപത ബൈബിള്‍ അപ്പോസ്റ്റലേറ്റ് കോഓര്‍ഡിനേറ്റര്‍ ആന്റണി മാത്യു അറിയിച്ചു .

എല്ലാ ശനിയാഴ്ചകളിലുമായി നടത്തപെടുന്ന മത്സരങ്ങളുടെ ആദ്യ റൗണ്ട് നാളെ ആരംഭിക്കും . മൂന്ന് എയ്ജ്  ഗ്രൂപ്പുകള്‍ക്കായി  വിവിധ സമയങ്ങളിലായിരിക്കും മത്സരങ്ങള്‍ നടത്തുക. എയ്ജ് ഗ്രൂപ്പ് 8  10 ന്  വൈകുന്നേരം 6 .30 തിനും എയ്ജ് ഗ്രൂപ്പ്  11 13 ന് 7 .30  തിനും എയ്ജ് ഗ്രൂപ്പ് 14 17 ന് 8 .30 നും മത്സരങ്ങള്‍  നടത്തും.

ആദ്യ റൗണ്ട് മത്സരങ്ങള്‍ മൂന്ന് ആഴ്ചകളിലായി നടത്തുമ്പോള്‍ രണ്ടാം റൗണ്ട് മത്സരങ്ങള്‍ നാല് ആഴ്ചകളിലായും മൂന്നാം റൗണ്ട് മല്‍സരങ്ങള്‍ മൂന്ന് ആഴ്ചകളിലുമായി നടത്തി ഓഗസ്റ്റ് 29 തിന് ഫൈനല്‍ മത്സരം നടത്തും .

അഭിവന്ദ്യ  മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ അനുഗ്രഹത്തോടെ രൂപത ബൈബിള്‍ അപ്പസ്റ്റോലറ്റ്  നടത്തുന്ന ഈ ഓണ്‍ലൈന്‍ ബൈബിള്‍ ക്വിസ് മത്സരങ്ങക്ക്  ബഹുമാനപ്പെട്ട ജോര്‍ജ് എട്ടുപറയില്‍  അച്ചന്റെ നേതൃത്വത്തിലുള്ള  വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു .

ഓണ്‍ലൈന്‍ ബൈബിള്‍ ക്വിസ് മത്സരത്തിന് പേര് നിര്‍ദേശ്ശിക്കാനുള്ള അവസരത്തെ ഉപയോഗപ്പെടുത്തിയ ഏവര്‍ക്കും നന്ദി പറയുന്നു .നിങ്ങള്‍ നിര്‍ദ്ദേശിച്ച പേരുകളില്‍ നിന്നും, പിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ്  തെരഞ്ഞെടുത്തത് സദ്‌വാര്‍ത്ത എന്ന് അര്‍ത്ഥം വരുന്ന 'സുവാറ' എന്ന സുറിയാനി  പദമാണ് . സെന്റ് എഫ്രേം പ്രൊപ്പോസഡ് മിഷന്‍ ,സ്‌കെന്തോര്‍പ്പിലുള്ള റോസ് ജിമ്മിച്ചന്‍ ആണ് ഈ പേര് അയച്ചത് . മാംസമായി അവതരിച്ച വചനം ബ്രിട്ടന്റെ മണ്ണില്‍  നമ്മുടെ കുട്ടികളിലൂടെ വളര്‍ന്ന് പന്തലിച്ച് നൂറുമേനി ഫലങ്ങള്‍ പുറപ്പെടുവിക്കട്ടെ  എന്നാശംസിക്കുന്നു . ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് രൂപത ബൈബിള്‍ അപ്പൊസ്തലേറ്റുമായി ബന്ധപ്പെടണമെന്ന് ബൈബിള്‍ ക്വിസ് പി . ആര്‍ . ഓ . ജിമ്മിച്ചന്‍ ജോര്‍ജ് അറിയിച്ചു .

ഷൈമോന്‍ തോട്ടുങ്കല്‍

 

 




കൂടുതല്‍വാര്‍ത്തകള്‍.