CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
38 Minutes 46 Seconds Ago
Breaking Now

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ കുടുംബങ്ങൾ ഇന്ന് ജൂണ്‍ 19 വെള്ളിയാഴ്ച തിരുഹൃദയത്തിനായി സമർപ്പിക്കുന്നു. തിരുക്കർമ്മങ്ങൾ വൈകിട്ട് ഏഴര മുതൽ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ. രൂപതയുടെ യു ട്യൂബ് ചാനലിൽ തത്സമയം...

പ്രെസ്റ്റന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ എല്ലാ ഭവനങ്ങളും ജൂണ്‍ 19  വെള്ളിയാഴ്ച അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ പ്രത്യേക ശുശ്രൂഷയിലൂടെ ഈശോയുടെ പരിശുദ്ധ തിരുഹൃദയത്തിന് പുനഃപ്രതിഷ്ഠിക്കപ്പെടുകയാണ്. എല്ലാ ഭവനങ്ങളും ഇതിനായി പ്രത്യേകം ഒരുങ്ങിക്കൊണ്ടിരിക്കുന്നു. വൈകുന്നേരം 7 . 30  ന് രൂപതയുടെ യൂട്യൂബ് ചാനലിലൂടെ അഭിവന്ദ്യ പിതാവ് എല്ലാ ഭാവനങ്ങള്‍ക്കും വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ഭവനങ്ങളില്‍ തിരുഹൃദയ പ്രതിഷ്ഠ നടത്തുകയും ചെയ്യുന്നു. 

എല്ലാ കുടുംബാംഗങ്ങളും ഈ ശുശ്രൂഷയില്‍ പങ്കുചേര്‍ന്നുകൊണ്ട് ഈശോയുടെ തിരുഹൃദയത്തിനു പ്രത്യേകമായി  പ്രതിഷ്ഠിക്കപ്പെടുന്നതിനുവേണ്ടി ഒരുങ്ങണമെന്ന് അഭിവന്ദ്യ പിതാവും പ്രോട്ടോ സിഞ്ചെല്ലൂസ് പ്രിയ ബഹുമാനപ്പെട്ട ആന്റണി ചുണ്ടെലിക്കാട്ട് അച്ചനും രൂപതയിലെ വിശ്വാസികളോട് ആഹ്വാനം ചെയ്തു. വിശുദ്ധ മാര്‍ഗരീത്ത മറിയത്തിലൂടെ ഈശോ അരുളിച്ചെയ്ത പന്ത്രണ്ടു വലിയ നന്മകള്‍ സാധാരണ ജീവിതത്തിലും കുടുംബത്തിലെ പ്രത്യേക സാഹചര്യങ്ങളിലും ലഭ്യമാക്കുവാന്‍ ഈ ശുശ്രൂഷ സഹായിക്കും. കൂടുതല്‍ ആത്മീയ പ്രകാശമുള്ളവരായി ഈ കോവിഡ് കാലത്തെ ആത്മീയമായി അതിജീവിക്കുവാന്‍ ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും രൂപത വിശ്വാസസമൂഹത്തോട് അഭ്യര്‍ത്ഥിച്ചു.

തിരുഹൃദയപ്രതിഷ്ഠാ ശുശ്രൂഷക്കുവേണ്ടി വലിയ ഒരുക്കങ്ങളാണ് എല്ലാ ഭവനങ്ങളിലും നടക്കുന്നത്.തിരുഹൃദയരൂപം പ്രതിഷ്ഠിച്ചും തിരുഹൃദയപ്രതിഷ്ഠക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിച്ച ഒരുങ്ങിയും കുടുംബത്തിലെ നിയോഗങ്ങള്‍ സമര്‍പ്പിച്ചുകൊണ്ടും ഈ ശുശ്രൂഷയില്‍ പങ്കുചേരാന്‍ ദൈവജനം ഒരുങ്ങിക്കഴിഞ്ഞു. 

ഫാ. ടോമി എടാട്ട്

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത

 

 

 




കൂടുതല്‍വാര്‍ത്തകള്‍.