Breaking Now

പാകിസ്ഥാന്‍ കയറ്റുമതി ചെയ്യുന്നത് തീവ്രവാദം മാത്രമല്ല, കൊറോണയും! ബ്രിട്ടനില്‍ പകുതിയോളം കേസുകളും പാക്കികള്‍ ഇറക്കുമതി ചെയ്തത്; രക്ഷാവിമാനങ്ങള്‍ സ്ഥിരം സര്‍വ്വീസാക്കി പാക് എയര്‍ലൈന്‍സ്; അപകടം പിടിച്ച രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ പരിശോധന കര്‍ശനമാക്കുമോ?

ഏപ്രില്‍ മുതല്‍ പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് യാതൊരു തടസ്സവും കൂടാതെ യുകെയിലേക്കും, തിരിച്ചും പറക്കുന്നുണ്ട്

പാകിസ്ഥാന്‍ ഭീകരവാദം കയറ്റിയയ്ക്കുന്ന രാജ്യമാണെന്ന ഇന്ത്യ ഉയര്‍ത്തുന്ന വാദം ലോകത്ത് ചൈന ഒഴികെ ബാക്കി രാജ്യങ്ങളെല്ലാം സമ്മതിച്ചിട്ടുള്ള കാര്യമാണ്. എന്നാല്‍ ഇപ്പോള്‍ മറ്റൊരു കയറ്റുമതി-ഇറക്കുമതി വിഷയവും പാകിസ്ഥാന്റെ തലയില്‍ ചെന്നുപതിച്ചിരിക്കുന്നു. കൊറോണാവൈറസുമായി ബന്ധപ്പെട്ട ഈ പരാതി ബ്രിട്ടനാണ് ഉന്നയിക്കുന്നത്. ബ്രിട്ടനിലെ കൊറോണാവൈറസ് കേസുകളുടെ പകുതിയും ഉത്ഭവിച്ചത് പാകിസ്ഥാനില്‍ നിന്നാണെന്ന് കണ്ടെത്തിയതോടെയാണ് ഈ കയറ്റുമതി വിവാദമാകുന്നത്. 

ഉയര്‍ന്ന അപകടം ഉയര്‍ത്തുന്ന രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ പരിശോധന കര്‍ശനമാക്കാനാണ് ഇതോടെ ആവശ്യം ഉയരുന്നത്. ഇറക്കുമതി ചെയ്ത ഇന്‍ഫെക്ഷനില്‍ പകുതി കേസുകളും ജൂണ്‍ 4 മുതല്‍ പാകിസ്ഥാനില്‍ നിന്നെത്തിയതാണെന്ന് പബ്ലിക് ഹെല്‍ത്ത് ഡാറ്റ വ്യക്തമാക്കി. മാര്‍ച്ച് 1 മുതല്‍ പാകിസ്ഥാനില്‍ നിന്നും 190 വിമാനങ്ങളാണ് യുകെയില്‍ എത്തിയത്. പ്രതിദിനം 4000 കൊറോണ കേസുകള്‍ അവിടെ റിപ്പോര്‍ട്ട് ചെയ്യുമ്പോഴാണ് യാതൊരു നിയന്ത്രണവുമില്ലാതെ പാക്കികള്‍ യാത്ര തുടരുന്നത്. 

ഈ കാലയളവില്‍ 65000-ലേറെ പേര്‍ പാകിസ്ഥാനില്‍ നിന്നും ബ്രിട്ടനിലേക്ക് സഞ്ചരിച്ചിട്ടുണ്ടെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് വ്യക്തമാക്കി. ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് ഉണ്ട്. ഇതില്‍ പലരും വിമാനത്താവളത്തില്‍ ഇറങ്ങി നേരെ ആശുപത്രിയിലേക്ക് പോകുന്നതായാണ് റിപ്പോര്‍ട്ട്. ചിലര്‍ അത്യാഹിത വിഭാഗത്തിലേക്കും പ്രവേശിപ്പിക്കപ്പെടുന്നു. ബ്രിട്ടനില്‍ ദിവസേന രണ്ട് വിമാനങ്ങളെങ്കിലും പാകിസ്ഥാനില്‍ നിന്ന് എത്തുന്നുണ്ട്. ഈ ആഴ്ച ദുബായ് വിമാന കമ്പനി എമിറേറ്റ്‌സ് പാകിസ്ഥാനില്‍ നിന്നുള്ള വിമാനങ്ങള്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ജൂണ്‍ 22ന് ഹോങ്കോംഗിലേക്ക് പോയ വിമാനത്തിലെ 30 യാത്രക്കാര്‍ പോസിറ്റീവായതോടെയാണ് ഇത്. 

എന്നാല്‍ ഏപ്രില്‍ മുതല്‍ പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് യാതൊരു തടസ്സവും കൂടാതെ യുകെയിലേക്കും, തിരിച്ചും പറക്കുന്നുണ്ട്. ആദ്യഘട്ടത്തില്‍ ബ്രിട്ടീഷ്, പാകിസ്ഥാനി പൗരന്‍മാരെ മടക്കിയെത്തിക്കാനുള്ള വിമാനങ്ങളായി സഞ്ചരിച്ച ശേഷം പതിയെ ദിവസേന സര്‍വ്വീസ് പുനരാരംഭിക്കുകയാണ് ചെയ്തത്. താപനില അളക്കുകയും, മാസ്‌ക് അണിയലും മാത്രമാണ് സ്‌ക്രീനിംഗ് നടപടികള്‍. ഉയര്‍ന്ന ശരീരതാപം ഉള്ളവരെ യാത്ര ചെയ്യാന്‍ അനുവദിക്കില്ല. 2 ലക്ഷം വൈറസ് കേസുകളും, 4000 മരണങ്ങളും സംഭവിച്ച പാകിസ്ഥാനില്‍ ആശുപത്രികള്‍ തിങ്ങിനിറഞ്ഞതോടെ രോഗികളെ മടക്കി അയയ്ക്കുന്ന അവസ്ഥയാണ്. ഈ ഘട്ടത്തിലാണ് ഇവര്‍ ബ്രിട്ടനിലേക്കുള്ള വിമാനം പിടിച്ച് ആശുപത്രിയിലെത്തുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.