CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 29 Seconds Ago
Breaking Now

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടി കവിഞ്ഞു; മരണം അഞ്ച് ലക്ഷവും കടന്നു

ലോകത്തെ കോവിഡ് ബാധിതരില്‍ നാലിലൊന്ന് കേസുകളും റിപ്പോര്‍ട്ട് ചെയ്ത അമേരിക്കയില്‍ ഇപ്പോഴും സ്ഥിതി നിയന്ത്രണ വിധേയമായിട്ടില്ല.

ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം ഒരു കോടിയും മരണം അഞ്ച് ലക്ഷവും കവിഞ്ഞു. രോഗം സ്ഥിരീകരിച്ച നാലിലൊന്ന് കേസുകളും അമേരിക്കയിലാണ്.

ലോകത്താദ്യമായി കോവിഡ് സ്ഥിരീകരിച്ചത് 2019 ഡിസംബര്‍ 31 ന്. 2020 ഏപ്രില്‍ രണ്ടിന് രോഗികള്‍ പത്ത് ലക്ഷം. മെയ് ഇരുപതോടെ രോഗികളുടെ എണ്ണം അരക്കോടിയിലെത്തി. പിന്നീടുള്ള 40 ദിവസങ്ങള്‍ക്കുള്ളിലാണ് അമ്പത് ലക്ഷം പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതും രോഗബാധിതരുടെ എണ്ണം ഒരു കോടിയിലെത്തിയതും.

ചൈനയിലെ വുഹാനില്‍ ആദ്യമായി രോഗം സ്ഥിരീകരിച്ചതിന് ശേഷം ആറ് മാസമാകുമ്പോള്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം ഒരു കോടിയും മരണ സംഖ്യ അഞ്ച് ലക്ഷവും കവിഞ്ഞു. ലോകത്തെ കോവിഡ് ബാധിതരില്‍ നാലിലൊന്ന് കേസുകളും റിപ്പോര്‍ട്ട് ചെയ്ത അമേരിക്കയില്‍ ഇപ്പോഴും സ്ഥിതി നിയന്ത്രണ വിധേയമായിട്ടില്ല. ഇന്നലെ മാത്രം അര ലക്ഷത്തോളം പേര്‍ക്കാണ് യു എസില്‍ കോവിഡ് സ്ഥിരീകരിച്ചത്.

ബ്രസീലിലും ഇന്ത്യയിലും റഷ്യയിലുമെല്ലാം രോഗം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നലെ മാത്രം ആയിരത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായ ബ്രസീലില്‍ 56,000 ത്തിലധികം പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

 




കൂടുതല്‍വാര്‍ത്തകള്‍.