CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 31 Minutes 7 Seconds Ago
Breaking Now

സെന്റ് മൈക്കിള്‍ സാത്താനെ അക്രമിക്കുന്ന ചിഹ്നത്തിന് ജോര്‍ജ്ജ് ഫ്‌ളോയ്ഡ് കൊലപാതകവുമായി സാമ്യം; രാജ്ഞിയുടെ നൈറ്റ്ഹുഡ് അവാര്‍ഡിലും വംശീയത; എതിരഭിപ്രായമുള്ളവര്‍ക്ക് എക്‌സ്‌ചേഞ്ച് ഓഫറുമായി ക്യാബിനറ്റ് ഓഫീസ്; ഡിസൈന്‍ പരിഷ്‌കരിക്കണമെന്ന് ആവശ്യമേറുന്നു!

അമേരിക്കയില്‍ ജോര്‍ജ്ജ് ഫ്‌ളോയ്ഡ് കൊല്ലപ്പെട്ട രീതിക്ക് സമാനമാണ് പുതിയ ചിത്രവുമെന്നതാണ് പരാതികള്‍ക്ക് ഇടയാക്കുന്നത്

ഒടുവില്‍ വംശീയത രാജ്ഞിയുടെ നൈറ്റ്ഹുഡ് ആദരവിലും ചെന്നുപതിച്ചതോടെ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് ക്യാബിനറ്റ് ഓഫീസ്. അവാര്‍ഡിലെ ചിഹ്നം വംശീയവെറിയുടേതാണെന്ന് വാദിച്ച് പെറ്റീഷന്‍ ആരംഭിക്കുകയും, ഇതിന് ജോര്‍ജ്ജ് ഫ്‌ളോയ്ഡിന്റെ കൊലപാതകവുമായി സാമ്യമുണ്ടെന്ന് ആരോപണം ശക്തമാകുകയും ചെയ്തതോടെയാണ് അവാര്‍ഡ് വാങ്ങിയവര്‍ക്ക് പുതിയ ചിഹ്നമുള്ള പതക്കമായി മാറ്റിവാങ്ങാന്‍ ക്യാബിനറ്റ് ഓഫീസ് എക്‌സ്‌ചേഞ്ച് ഓഫര്‍ പ്രഖ്യാപിച്ചത്!

രാജ്ഞിയുടെ ഏറ്റവും ഉയര്‍ന്ന ആദരവുകളായ ഓര്‍ഡര്‍ ഓഫ് സെന്റ് മൈക്കിള്‍ & സെന്റ് ജോര്‍ജ്ജ് അവാര്‍ഡുകളാണ് ആരോപണം ഏറ്റുവാങ്ങുന്നത്. ആദ്യകാലത്ത് കറുത്ത മനുഷ്യന്റെ കഴുത്തില്‍ നില്‍ക്കുന്ന വെളുത്ത മാലാഖയുടെ ചിത്രമായിരുന്നു അവാര്‍ഡിലെ ചിഹ്നം. ഇത് 2011-ലാണ് മാറ്റത്തിന് വിധേയമായത്. ഇതോടെ കറുത്ത മനുഷ്യനെ ഇളം ചര്‍മ്മമുള്ള പിശാചായി ചിത്രീകരിച്ചു. സാത്താനെ തോല്‍പ്പിക്കുന്ന പ്രധാന ദൈവദൂതനായ മൈക്കിളിന്റെ വര്‍ണ്ണനയാണ് ഇത്. 

എന്നാല്‍ ഈ ഡിസൈനും ഏറെ ദൂരം പോയില്ലെന്ന് പുതിയ പരാതി ചൂണ്ടിക്കാണിച്ചു. അതുകൊണ്ട് തന്നെ പൂര്‍ണ്ണമായി ഡിസൈന്‍ മാറ്റിമറിയ്ക്കണമെന്നാണ് പെറ്റീഷന്‍ ആവശ്യപ്പെടുന്നത്. 2011ന് മുന്‍പ് അവാര്‍ഡ് ഏറ്റുവാങ്ങിയവര്‍ക്ക് പുതിയ ഡിസൈനിലുള്ളത് മാറ്റിവാങ്ങാന്‍ സൗകര്യമുണ്ടെന്നാണ് ക്യാബിനറ്റ് ഓഫീസിന്റെ നിലപാട്. അമേരിക്കയില്‍ ജോര്‍ജ്ജ് ഫ്‌ളോയ്ഡ് കൊല്ലപ്പെട്ട രീതിക്ക് സമാനമാണ് പുതിയ ചിത്രവുമെന്നതാണ് പരാതികള്‍ക്ക് ഇടയാക്കുന്നത്. പല പ്രമുഖരും പുതിയ ഡിസൈന്‍ അണിയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 

ജമൈക്ക ഗവര്‍ണര്‍ ജനറല്‍ സര്‍ പാട്രിക്ക് അലന്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയ ചിത്രത്തില്‍ വെളുത്ത സാത്താന്‍ ആണെങ്കില്‍ കൂടി ഇതും ശരിയല്ലെന്നാണ് യാത്രകള്‍ക്കും, ജിയോഗ്രാഫിക്കും നൈറ്റ്ഹുഡ് ലഭിച്ച സര്‍ മൈക്കിള്‍ അലന്റെ നിലപാട്. എന്നാല്‍ പുതിയ വാദങ്ങളില്‍ കഴമ്പില്ലെന്നാണ് ക്യാബിനറ്റ് ഓഫീസിന്റെ പ്രതികരണം. ഫ്‌ളോയ്ഡ് കൊലപാതകത്തെ ചിത്രീകരിക്കുന്നതായി തോന്നിപ്പിക്കുന്ന അവാര്‍ഡിലെ ചിഹ്നം മാറ്റണമെന്ന് ആവശ്യപ്പെട്ട പെറ്റീഷന് 16000 ഒപ്പുകള്‍ ലഭിച്ച് കഴിഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.