CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 59 Seconds Ago
Breaking Now

കോവിഡ് പേടി ; മോര്‍ച്ചറി നിഷേധിച്ചതോടെ മൃതദേഹം സൂക്ഷിച്ചത് ഐസ്‌ക്രീം ഫ്രീസറില്‍

രണ്ടാംദിവസം കോവിഡ് പോസിറ്റീവാണെന്ന ഫലം വന്നതോടെ നഗരസഭ അധികൃതരെത്തി മൃതദേഹം ഏറ്റെടുത്തു.

കോവിഡ് ഭയന്ന് മൃതദേഹം സൂക്ഷിക്കാന്‍ ഐസ്‌ക്രീം ഫ്രീസര്‍ വാടകയ്ക്ക് എടുക്കേണ്ടിവന്ന ഞെട്ടലിലാണ് കുടുംബം. കൊല്‍ക്കത്തയിലാണ് സംഭവം. 71 കാരനായ അച്ഛന്‍ മരിച്ചതോടെയാണ് മൃതദേഹം സംസ്‌കരിക്കാനോ, മോര്‍ച്ചറിയില്‍ വയ്ക്കാനോ കഴിയാതെ കുടുംബം ബുദ്ധിമുട്ടിയത്. കോവിഡ് പരിശോധനാഫലം വരാതെ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന് ഡോക്ടര്‍ പറഞ്ഞതോടെ പ്രതിസന്ധിയിലായി.

ആരോഗ്യവകുപ്പുമായും രാഷ്ട്രീയക്കാരുമായും എല്ലാം ബന്ധപ്പെട്ടിട്ടും കുടുംബം നിരാശരായി. ഒടുവില്‍ ഐസ്‌ക്രീം ഫ്രീസര്‍ വാടകയ്ക്ക് എടുത്ത് മൃതദേഹം അതിലാക്കി സൂക്ഷിക്കുകയായിരുന്നു. രണ്ടാംദിവസം കോവിഡ് പോസിറ്റീവാണെന്ന ഫലം വന്നതോടെ നഗരസഭ അധികൃതരെത്തി മൃതദേഹം ഏറ്റെടുത്തു.

കോവിഡ് ലക്ഷണങ്ങളോടെയാണ് 71 കാരനെ ആശുപത്രിയിലാക്കിയത്. സ്രവം പരിശോധനയ്ക്ക് അയച്ച ശേഷം ഇദ്ദേഹത്തെ വീട്ടിലേക്ക് മടക്കി. വീട്ടില്‍ വച്ച് ശ്വാസതടസ്സം രൂക്ഷമായി മരണം സംഭവിക്കുകയായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതോടെ കുടുംബം നിരീക്ഷണത്തിലാണ്.




കൂടുതല്‍വാര്‍ത്തകള്‍.