CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 54 Seconds Ago
Breaking Now

സമ്പര്‍ക്ക രോഗബാധ ഉയരുന്നു; തിരുവനന്തപുരത്ത് നാലിടങ്ങള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണാക്കി

തലസ്ഥാനത്ത് നിരീക്ഷണവും ജാഗ്രതയും കൂട്ടാനാണ് ജില്ലാഭരണകൂടത്തിന്റെ തീരുമാനം.

സമ്പര്‍ക്ക രോഗബാധ ഉയരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്ത് നാലിടങ്ങള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണാക്കി. പാളയം അയ്യന്‍കാളി ഹാള്‍, ജൂബിലി ആശുപത്രി, വെള്ളനാട് ടൗണ്‍, കണ്ണമ്പള്ളി എന്നിവിടങ്ങളാണു കണ്ടെയ്ന്‍മെന്റ് സോണാക്കിയത്. കണ്ടെയ്‌മെന്റ് സോണുകളില്‍ ഭക്ഷണവിതരണത്തിന് കോര്‍പറേഷന്‍ വിലക്കേര്‍പ്പെടുത്തി. അത്യാവശങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. തലസ്ഥാനത്ത് നിരീക്ഷണവും ജാഗ്രതയും കൂട്ടാനാണ് ജില്ലാഭരണകൂടത്തിന്റെ തീരുമാനം.

നാലുപേര്‍ക്ക് കൂടി ഉറവിടം അറിയാതെ കൊവിഡ് സ്ഥിരീകരിച്ച തിരുവന്തപുരത്ത് സ്ഥിതി അതീവ ഗുരുതരമാണ്. സൊമാറ്റോ ഡെലിവറി ബോയിക്ക് രോഗം സ്ഥീകരിച്ചതോടെ കണ്ടെയിന്‍മെന്റ് മേഖലകളില്‍ ഭക്ഷണ വിതരണം അവസാനിപ്പിച്ചു.

കുന്നത്തുകാല്‍ സ്വദേശിയായ സൊമാറ്റോ ജീവനക്കാരനാണ് രോഗം സ്ഥിരീകരിച്ചത്. പാളയം മത്സ്യമാര്‍ക്കറ്റിന് പിന്നിലെ ലോഡ്ജിലായിരുന്നു താമസം. നഗരത്തിലെ പലപ്രധാന ഹോട്ടലുകളില്‍ നിന്നും മിക്ക സ്ഥലങ്ങളിലേക്കും ഭക്ഷണം വിതരണം ചെയ്തിട്ടുണ്ട്. ബുധനാഴ്ചയാണ് രോഗലക്ഷണങ്ങള്‍ പ്രകടമായത്. ക്വാറന്റീനില്‍ കഴിയുന്നവരുടെ വീടുകളിലെ ഭക്ഷണം വിതരണത്തിലൂടെയാകാം രോഗം പിടിപ്പെട്ടത് എന്നാണ് നിഗമനം.

 




കൂടുതല്‍വാര്‍ത്തകള്‍.