CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 40 Minutes 50 Seconds Ago
Breaking Now

24 മണിക്കൂറിനിടെ 24,248 പേര്‍ക്ക് കോവിഡ് ; ഇന്ത്യയില്‍ ആശങ്ക നിറഞ്ഞ കണക്കുകള്‍

ഇന്നലെ മാത്രം 425 പേരാണ് രോഗം ബാധിച്ച് മരിച്ചത്.

ഇന്ത്യയില്‍ കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,248 പേര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രോഗബാധിതരുടെ എണ്ണം 6,97,413 ആയി ഉയര്‍ന്നു.

424,433 ആളുകള്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2,53,287 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

ഇന്നലെ മാത്രം 425 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതുവരെ 19,693 കൊവിഡ് മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.

വേള്‍ഡോ മീറ്ററിന്റെ കണക്ക് പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ഉള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാമതാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.