തിരുനാള്‍ തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിച്ച് ദൈവാനുഗ്രഹം പ്രാപിക്കുവാനും സ്നേഹവിരുന്നില്‍ സംബന്ധിക്കുവാനും എല്ലാവരെയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി തിരുനാള്‍ കമ്മറ്റി അറിയിച്ചു. റവ. ഫാ. ജോസ് തയ്യില്‍, റവ. ഫാ. മാത്യു ജോര്‍ജ്ജ് വണ്ടാലക്കുന്നേല്‍, റവ. ഫാ. സിറില്‍ ജോണ്‍ ഇടമന എന്നിവരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ റവ. ഫാ. ഡേവിഡ് പോള്‍, റവ. ഫാ. ബ്രൂസ് ബര്ബിദ്ജ്, റവ. ഫാ. സിസേറി എന്നിവരും പങ്ക് ചേരുന്നു. പരിശുദ്ധ കന്യാമറിയത്തിന് അടിമ വെക്കാനും അമ്പെഴുന്നള്ളിക്കാനുമുള്ള സൗകര്യം തിരുന്നളിനോടനുബന്ധിച്ച് ഉണ്ടായിരിക്കുന്നതാണ്.
കാര്യപരിപാടികള്‍: 2:00 pm – കൊടിയേറ്റ്, തുടര്‍ന്ന് ആഘോഷമായ പാട്ടുകുര്‍ബാന, ഭക്തിനിര്‍ഭരമായ പ്രദക്ഷിണം, ശിങ്കാരിമേളം (പൂള് ആന്റ് ബോണ്‍മൌത്ത് ടീം), 05.30pm – സണ്‍ഡേ സ്കൂള്‍ വാര്‍ഷികം തുടര്‍ന്ന് സ്നേഹവിരുന്നിനോടനുബന്ധിച്ച് കേരള ബീറ്റ്സ് ഹാംപ്ഷയര്‍ അവതരിപ്പിക്കുന്ന ഗാനമേള എന്നിവയും ഉണ്ടായിരിക്കുന്നതാണ്.
പള്ളിയുടെ അഡ്രസ്:
Our Lady of Lourdes Church,
82 Welland Road,
Dogsthorpe,
Peterborough.
PE1 3SY
വാര്‍ഷികവും കലാപരിപാടികളും നടക്കുന്ന ഹാളിന്റെ അഡ്രസ്:
Eye Community Hall,
70 High Street Eye,
Peterborough.
PE6 7UY