CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 17 Minutes 39 Seconds Ago
Breaking Now

ആദ്യമായി കണ്ട ചിത്രം ; അനുഭവം വെളിപ്പെടുത്തി സണ്ണി വെയ്ന്‍

ജീവിതത്തില്‍ താന്‍ ആദ്യമായി തീയേറ്ററില്‍ പോയി കണ്ട ചിത്രം ഏതെന്നു വെളിപ്പെടുത്തി നടന്‍  സണ്ണി വെയ്ന്‍. ദളപതി വിജയ് നായകനായ ഖുഷി എന്ന ചിത്രമാണ് ആദ്യമായി തീയേറ്ററില്‍ പോയി കണ്ടതെന്നും സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വീട്ടില്‍ അറിയാതെ സിനിമക്ക് പോകുക എന്നത് അന്ന് അതിസാഹസികമായ കാര്യമായിരുന്നു എന്നും  അത് കൂടാതെ ദില്‍ ചാഹ്ത ഹൈ, കാക്ക കാക്ക ഒക്കെ ഏറെ ആവേശത്തോടെ തീയേറ്ററില്‍ പോയി കണ്ട ചിത്രങ്ങളാണ് എന്നും സണ്ണി വെയ്ന്‍ ഓര്‍ത്തെടുക്കുന്നു.

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ആയുള്ള ജോലി രാജി വെച്ചിട്ടാണ് സണ്ണി വെയ്ന്‍ സിനിമയില്‍ എത്തിയത്. . ഈ അടുത്തിടെ ജിപ്‌സി എന്ന ചിത്രത്തിലൂടെ തമിഴിലും സണ്ണി വെയ്ന്‍ തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.

സം സം, അനുഗ്രഹീതന്‍ ആന്റണി, വൃത്തം, ചതുര്‍മുഖം, കുറുപ്പ് തുടങ്ങിയ ഒട്ടേറെ ചിത്രങ്ങള്‍ റിലീസ് ചെയ്യാനിരിക്കുകയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.