CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 24 Seconds Ago
Breaking Now

ലോകത്ത് കോവിഡ് ബാധിതര്‍ ഒരുകോടി എണ്‍പത്തി മൂവായിരം കവിഞ്ഞു; അമേരിക്കയില്‍ അറുപത്തിമൂവായിരത്തിലധികം പേര്‍ക്ക് 24 മണിക്കൂറിനിടെ കോവിഡ് ബാധ

അമേരിക്കയില്‍ 24 മണിക്കൂറിന് ഇടയില്‍ 1067 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്

ഒരുകോടി എണ്‍പത്തി മൂവായിരം കടന്ന് ലോകത്ത് കോവിഡ് ബാധിതര്‍. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറര ലക്ഷത്തോട് അടുത്തു. 648,399 പേരുടെ ജീവനാണ് ഇതുവരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കോവിഡ് കവര്‍ന്നത്.

9,912,298 ലേക്ക് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണമെത്തി. അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിന് ഇടയില്‍ അറുപത്തിമൂവായിരത്തിലധികം പേര്‍ക്കും ബ്രസീലില്‍ നാല്‍പ്പത്തിയെട്ടായിരത്തില്‍ അധികം പേര്‍ക്കും പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.

അമേരിക്കയില്‍ 24 മണിക്കൂറിന് ഇടയില്‍ 1067 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതോടെ അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 146391ലേക്ക് എത്തി. ഒരു ഇടവേളക്ക് ശേഷം അമേരിക്കയില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാവുന്നു എന്ന് വ്യക്തമാക്കുന്ന കണക്കുകളാണ് കഴിഞ്ഞ നാല് ദിവസമായി വരുന്നത്.

കാലിഫോര്‍ണിയ, ടെക്‌സാസ്, അലബാമ, ഫ്‌ളോറിഡ എന്നിവിടങ്ങളിലാണ് ഇപ്പോള്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിനിടെ കോവിഡ് രണ്ടാം തരംഗം ഉണ്ടായേക്കാമെന്ന ആശങ്കയില്‍ സ്‌പെയ്ന്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. സ്‌പെയിനില്‍ നിന്ന് മടങ്ങി എത്തുന്നവരെല്ലാം സ്വയം നിരീക്ഷണത്തില്‍ പോവണം എന്നെ് ബ്രിട്ടന്‍ നിര്‍ദേശിച്ചു. ഒമാനും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.