CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 43 Minutes 9 Seconds Ago
Breaking Now

ലഡാക്കിലെ അതിര്‍ത്തിയില്‍ ചൈന ഒരു ഭാഗത്ത് പിന്‍വാങ്ങുമ്പോഴും മറ്റിടങ്ങളില്‍ സൈനീക സാന്നിധ്യം കൂട്ടുന്നതായി റിപ്പോര്‍ട്ട്

ചര്‍ച്ചകള്‍ തുടരാന്‍ ഇരുപക്ഷവും കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.

ലഡാക്കിലെ അതിര്‍ത്തിയില്‍ ചൈന ഒരു ഭാഗത്ത് പിന്‍വാങ്ങുമ്പോഴും മറ്റിടങ്ങളില്‍ സൈനിക സാന്നിധ്യം കൂട്ടുന്നതായി റിപ്പോര്‍ട്ട്. ഉപഗ്രഹ ചിത്രങ്ങള്‍ വിശകലനം ചെയ്ത വിദഗ്ദ്ധരെ ഉദ്ധരിച്ച് ദേശിയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണിത്. ഇന്ത്യയെ കബളിപ്പിച്ചു കൊണ്ട് ചൈന സൈനിക ശക്തി കൂട്ടുകയാണെന്നാണ് നിഗമനം.

സൈനിക ഉപകരണങ്ങളുടെ പ്രദര്‍ശനമാത്രമാണിതെന്നും മറ്റൊരു പക്ഷമുണ്ട്. കഴിഞ്ഞ ദിവസമാണ് അതിര്‍ത്തി സമാധാന ചര്‍ച്ചകള്‍ വീണ്ടും തുടങ്ങാന്‍ ഇന്ത്യയും ചൈനയും തീരുമാനിച്ചത്. എന്നാല്‍ ഇതിനു വിപരീതമാണ് ലഡാക്കില്‍ അതിര്‍ത്തിയോട് ചേര്‍ന്ന് ചൈനീസ് ഭാഗത്ത് നടക്കുന്ന സംഭവ വികാസങ്ങള്‍.ഗല്‍വാന്‍ മേഖലയ്ക്ക് പുറത്താണ് സൈനിക സാന്നിധ്യം.

കഴിഞ്ഞ മെയ് മാസം മുതല്‍ കൂടുതല്‍ സൈനിക ഉപകരണങ്ങളും ട്രഞ്ചുകളുള്‍പ്പെടെയുള്ള നിര്‍മാണങ്ങളും നടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഭാവിയില്‍ സൈനിക വിന്യാസത്തിന് ഉപകരിക്കുന്ന രീതിയില്‍ റോഡുകളും നിര്‍മ്മിക്കുന്നുണ്ട്. അതേസമയം, ഗല്‍ വാന്‍ പോലുള്ള യഥാര്‍ഥ നിയന്ത്രണ രേഖയില്‍ നിന്ന് ചൈന ബഹുദൂരം പിന്‍വാങ്ങിയതായും ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. ഇത് സമാധാന ചര്‍ച്ചയുടെ മറവില്‍ ഇന്ത്യയെ കബളിപ്പിക്കാനുള്ള ശ്രമമാണെന്ന് ഒരു വിഭാഗം സൈനിക വിദഗ്ദര്‍ പറയുന്നു. എന്നാല്‍ ഇന്ത്യയെ പരീക്ഷിക്കാനായി സൈനിക ഉപകരണങ്ങള്‍ പ്രദര്‍ശിപ്പിക്കുക മാത്രമാണെന്നും മറ്റൊരു അഭിപ്രായമുണ്ട്. എന്നാല്‍ ജൂലൈ 14ന് നടന്ന കമാന്‍ഡര്‍ തല ചര്‍ച്ചയ്ക്കുശേഷം അതിര്‍ത്തിയില്‍ ചൈന സൈനിക സാന്നിധ്യം വര്‍ദ്ധിപ്പിച്ചിട്ടില്ലെന്നാണ് ഇന്ത്യയുടെ പക്ഷം. ചര്‍ച്ചകള്‍ തുടരാന്‍ ഇരുപക്ഷവും കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.