CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 6 Minutes 59 Seconds Ago
Breaking Now

യുഎസ് ചൈന ബന്ധം വഷളാകുന്നു ; യുഎസ് കോണ്‍സുലേറ്റില്‍ പതാക താഴ്ത്തിക്കെട്ടി

ഹൂസ്റ്റണിലെ ചൈനീസ് നയതന്ത്ര ഉദ്യോഗസ്ഥരെ അമേരിക്ക പുറത്താക്കിയതിന് പിന്നാലെയാണ് ബെയ്ജിങ്ങിന്റെ നടപടി.

യുഎസ് ചൈന ബന്ധം വഷളാകുന്നു. ചെങ്ദുവിലെ യുഎസ് കോണ്‍സുലേറ്റില്‍ പതാക താഴ്ത്തിക്കെട്ടി. നയതന്ത്രപ്രതിനിധികളോട് ഇന്ന് രാജ്യം വിടാന്‍ ചൈന നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഹൂസ്റ്റണിലെ ചൈനീസ് നയതന്ത്ര ഉദ്യോഗസ്ഥരെ അമേരിക്ക പുറത്താക്കിയതിന് പിന്നാലെയാണ് ബെയ്ജിങ്ങിന്റെ നടപടി.

ഹൂസ്റ്റണിലെ ചൈനീസ് കോണ്‍സുലേറ്റ് അടയ്ക്കാനുള്ള യുഎസ് നടപടിക്ക് തിരിച്ചടിയായി ചെങ്ദുവിലെ യുഎസ് കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനം നിര്‍ത്താന്‍ ചൈന ആവശ്യപ്പെടുകയായിരുന്നു. ഈ മാസം 21 നാണ് ചാരവൃത്തിയും ബൗന്ദിക സ്വത്തവകാശ മോഷണവും ആരോപിച്ച് ഹൂസ്റ്റണിലെ ചൈനീസ് കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ യുഎസ് ആവശ്യപ്പെട്ടത്.

കോവിഡ് വ്യാപനവും ടിബറ്റ് ഉള്‍പ്പെടെ വിഷയങ്ങളിലും ചൈന യുഎസ് ബന്ധം വഷളായിരിക്കുകയാണ്. 

 




കൂടുതല്‍വാര്‍ത്തകള്‍.