Breaking Now

ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷം ; 24 മണിക്കൂറിനിടെ 52123 കോവിഡ് കേസുകള്‍, 775 മരണം

രാജ്യത്ത് ആകെ 34,968 മരണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ഇന്ത്യയില്‍ കോവിഡ് വൈറസ് വ്യാപനം അതിതീവ്രമാവുന്നു. രാജ്യത്ത് ആദ്യമായി പ്രതിദിന വര്‍ധന അരലക്ഷം കവിഞ്ഞു മുന്നോട്ടുപോയി. 24 മണിക്കൂറിനിടെ 52,123 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇത് വരെ 15,83,792 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 775 പേര്‍ കൂടി കോവിഡ് മരണത്തിന് കീഴടഞ്ഞി. ഇതോടെ രാജ്യത്ത് ആകെ 34,968 മരണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

കോവിഡ് 19 കേസുകള്‍ വര്‍ധിക്കുന്നതിനൊപ്പം രോഗമുക്തി നിരക്കും വര്‍ധിക്കുന്നുണ്ടെന്നുളളതാണ് ആശ്വാസകരം. ആഗോള ശരാശരിയേക്കാള്‍ മുകളിലാണ് ഇന്ത്യയിലെ രോഗമുക്തി നിരക്ക്. 10,20,582 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.

മഹാരാഷ്ട്രയിലും തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളായ കര്‍ണാടക, ആന്ധ്രപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിലുമാണ് രോഗബാധ ഏറ്റവും കൂടുതല്‍ രൂക്ഷമായി ബാധിച്ചത്

 

 

 




കൂടുതല്‍വാര്‍ത്തകള്‍.