മമ്മൂട്ടി ചിത്രം ഒരു സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നീ നാല് സീരീസുകള്‍ തിയേറ്ററുകളില്‍ വന്‍ വിജയം നേടിയിരുന്നു.
ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ചുള്ള ഒരു പ്രധാന പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നാണ് അണിയറയില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ട്.
ചിങ്ങം ഒന്നിന് ചിത്രത്തിന്റെ പേര് പുറത്ത് വിടുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. മമ്മൂട്ടിയുടെ ഔദ്യോഗിക ഫെയ്സ്സ് ബുക്ക് പേജിലൂടെ മെഗസ്റ്റാര്‍ തന്നെയാണ് പേര് പുറത്ത് വിടുന്നത്.
സ്വര്‍ഗ ചിത്രയുടെ ബാനറില്‍ അപ്പച്ചനാണ് സിബിഐയുടെ അഞ്ചാം ഭാഗം നിര്‍മ്മിക്കുക, സിബിഐ അഞ്ചാം ഭാഗത്തിലും മുകേഷും സായ് കുമാറും വേഷമിടും സേതുരാമയ്യരുടെ വിശ്വസ്തനായ സബോര്‍ഡിനേറ്റ് ചാക്കോയുടെ വേഷത്തില്‍ തന്നെയാണ് മുകേഷ് എത്തുക. സായ് കുമാര്‍ മറ്റൊരു പ്രധാന വേഷത്തിലെത്തും.