വീരപ്പന് വേട്ടയെക്കുറിച്ച് വിജയകുമാര്‍ ഐപിഎസ് എഴുതിയ 'വീരപ്പന് കാച്ചിംഗ് ദി ബ്രിഗന്‍ഡ്' എന്ന പുസ്തകത്തെ ആസ്പദമാക്കി വെബ്സീരീസ് ഒരുങ്ങുന്നു. പ്രമുഖ സിനിമാ നിര്‍മ്മാണക്കമ്പനിയായ ഇ 4 എന്റര്ടെയ്ന്മെന്റ് ആണ് സീരീസ് നിര്‍മിക്കുന്നത്. വീരപ്പനും തമിഴ്നാട്കര്‍ണാടക സര്‍ക്കാരിന്റെ പ്രത്യേക ദൗത്യസംഘവും തമ്മില്‍ 20 വര്‍ഷം നീണ്ടു നിന്ന പോരാട്ടമാണ് ഈ സീരീസിന്റെ ഭാ?ഗമാകുന്നത്.
കോവിഡ് പശ്ചാത്തലത്തില്‍ ഔട്ട്ഡോര്‍ ചിത്രീകരണത്തിനുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കപ്പെടുന്ന മുറയ്ക്ക് വെബ് സിരീസിന്റെ ചിത്രീകരണം ആരംഭിക്കുമെന്നും ഇ 4 എന്റര്ടെയ്ന്മെന്റ് വ്യക്തമാക്കി.
വീരപ്പനെ പിടികൂടാനുള്ള പ്രത്യേക ദൗത്യസംഘം തലവനായി വിജയകുമാര്‍ എത്തുന്നത് 2003ലാണ്. ഓപറേഷന് കൊക്കൂണ്‍ എന്നായിരുന്നു വിജയകുമാര്‍ തന്റെ ദൗത്യത്തിനു നല്‍കിയിരുന്ന പേര്.