CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
28 Minutes 29 Seconds Ago
Breaking Now

ഒരു ക്യാരക്ടര്‍ ആക്ടര്‍ എന്ന നിലയിലേക്ക് മാറണമെന്നാഗ്രഹമുണ്ട് ; ജഗദീഷ്

നടന്‍ ജഗദീഷ് മലയാള സിനിമയുടെ ഭാഗമായിട്ട് വര്‍ഷങ്ങളായി. ഒട്ടേറെ കോമഡി വേഷങ്ങള്‍ ചെയ്തിട്ടുള്ള താരം തന്റെ സിനിമാ ജീവിതത്തെ കുറിച്ച് പറയുന്നതിങ്ങനെയാണ്.

'ഹാര്‍ഡ് വര്‍ക്ക് കൊണ്ട് ഉയരാം എന്ന് തെളിയിച്ചിട്ടുള്ള ആളാണ് ഞാന്‍. 'മൈഡിയര്‍ കുട്ടിച്ചാത്തന്‍' എന്ന സിനിമയില്‍ ഒരു സീനില്‍ വന്നിട്ട് പിന്നെ എന്റെ പ്രയത്‌നം കൊണ്ട് സിനിമയില്‍ പിടിച്ചു നില്‍ക്കാന്‍ വേണ്ടി ഞാന്‍ കഥാകൃത്തായി, തിരക്കഥാകൃത്തായി, സംഭാഷണ രചയിതാവായി അങ്ങനെ പല മേഖലകളിലൂടെ വര്‍ക്ക് ചെയ്തു എന്നെ മലയാള സിനിമയുടെ സാന്നിധ്യമാക്കി മാറ്റാനുള്ള ഒരു ശ്രമങ്ങള്‍ ഇത്രയും വര്‍ഷം ഞാന്‍ നടത്തിയിട്ടുണ്ട്. ഇപ്പോഴും ഞാന്‍ നടത്തി കൊണ്ടിരിക്കുകയാണ്. അവിടെ ഞാന്‍ ഒരു പുതുമുഖമാണ്. 

എന്നെ സംബന്ധിച്ച് ഒരു കൊമേഡിയന്‍ എന്ന നിലയ്ക്ക് ഒരു ക്യാരക്ടര്‍ ആക്ടര്‍ എന്ന നിലയിലേക്ക് മാറണം എന്ന ആഗ്രഹമുണ്ട്. എന്റെയൊപ്പം വന്ന പല ഹാസ്യ താരങ്ങളും ആ പട്ടികയിലേക്ക് മാറി കഴിഞ്ഞു. ഞാന്‍ ഇന്നും ഒരു കൊമേഡിയന്‍ മാത്രമാണ്. 'ലീല' പോലെയുള്ള ചില സിനിമകള്‍ ലഭിച്ചുവെങ്കിലും ഒരു കോമഡി ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ തന്നെയാണ് എന്നെ പ്രേക്ഷകര്‍ കാണുന്നത്'.

 




കൂടുതല്‍വാര്‍ത്തകള്‍.