CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 53 Minutes 48 Seconds Ago
Breaking Now

ദുരന്തസമയം അവസരമായി പ്രയോജനപ്പെടുത്തി ; ചാഹലിനെ ട്രോളി രോഹിതും സേവാഗും

കോവിഡ് കാലം അവസരമായി പ്രയോജനപ്പെടുത്താന്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നു. ചാഹല്‍ അത് അനുസരിച്ചുവെന്നും സേവാഗ് ട്വീറ്റ് ചെയ്തു.

ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചാഹല്‍ കഴിഞ്ഞ ദിവസം തന്റെ വിവാഹ നിശ്ചയ വാര്‍ത്ത പുറത്തുവിട്ടിരുന്നു. ഡോക്ടറും നര്‍ത്തകിയും യൂട്യൂബറുമായ ധനശ്രീ വര്‍മയാണ് ചാഹലിന്റെ ജീവിത പങ്കാളി. ധനശ്രീയോടൊപ്പമുള്ള ചിത്രങ്ങളും ചാഹല്‍ പങ്കുവച്ചിരുന്നു. പിന്നാലെ താരത്തെ ട്രോളി രംഗത്തുവന്നിരിക്കുകയാണ് മുന്‍ താരം വീരേന്ദര്‍ സേവാഗും സഹതാരം രോഹിത് ശര്‍മയും.

ദുരന്തസമയം അവസരമായി എടുത്തു, അഭിനന്ദനങ്ങള്‍ എന്നായിരുന്നു സേവാഗിന്റെ ട്വീറ്റ്. കോവിഡ് കാലം അവസരമായി പ്രയോജനപ്പെടുത്താന്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നു. ചാഹല്‍ അത് അനുസരിച്ചുവെന്നും സേവാഗ് ട്വീറ്റ് ചെയ്തു.

വൃദ്ധന്റെ രൂപത്തിലുള്ള ചാഹലിന്റെ മിം പങ്കുവച്ചാണ് രോഹിത് ട്വീറ്റ് ചെയ്തത്. 2050ല്‍ നടക്കുന്ന ഐപിഎല്ലില്‍ ചാഹല്‍ യുവതാരത്തിനൊപ്പം എന്ന കുറിപ്പോടെയാണ് മിം രോഹിത് പങ്കുവച്ചത്.




കൂടുതല്‍വാര്‍ത്തകള്‍.