Breaking Now

എന്റെ സഹോദരി ക്രൂര ; സുശാന്തിന്റെ ചാറ്റ് പുറത്തുവിട്ട് റിയ

നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ പുതിയ വഴിത്തിരിവിലേക്ക്. സുശാന്തിന്റെ സഹോദരി പ്രിയങ്കയ്‌ക്കെതിരെയാണ് പുതിയ ആരോപണംഇതുമായി ബന്ധപ്പെട്ട് സുശാന്തിന്റെ കാമുകിയും നടിയുമായ റിയ ചക്രബര്‍ത്തി സുശാന്ത് താനുമായി നടത്തിയ വാട്‌സാപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്തുവിട്ടു. ഇന്ത്യാ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് റിയ ചാറ്റുകള്‍ പുറത്തുവിട്ടത്.

സഹോദരി പ്രിയങ്കയുമായി സുശാന്തിന് വലിയ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് സന്ദേശം സൂചിപ്പിക്കുന്നുണ്ട്. സഹോദരിയുടെ സ്വഭാവം തന്നെ വല്ലാതെ അലട്ടുന്നുവെന്നും ചാറ്റില്‍ സുശാന്ത് പറയുന്നു. തന്റെ സുഹൃത്ത് സിദ്ധാര്‍ഥിനെ പ്രിയങ്ക മദ്യലഹരിയില്‍ മര്‍ദ്ദിച്ചുവെന്നും ഒടുവില്‍ ഇരവാദം പറയുകയാണെന്നും നടന്‍ റിയയോട് പങ്കുവയ്ക്കുന്നുണ്ട്. സഹോദരിയാണ് യഥാര്‍ഥ വില്ലനെന്നാണ് സുശാന്തിന്റെ വാക്കുകള്‍.

സഹോദരി പ്രിയങ്കയ്‌ക്കെതിരെ സുശാന്ത് നടത്തിയ പരാമര്‍ശങ്ങളാണ് ചാറ്റിലുള്ളത്. സഹോദരിയെ തീര്‍ത്തും ക്രൂരയായ വ്യക്തിയെന്നാണ് സുശാന്ത് ചാറ്റില്‍ വിശേഷിപ്പിക്കുന്നത്. റിയയേയും കുടുംബത്തേയും പ്രശംസിക്കുന്നുമുണ്ട്.

'തീര്‍ത്തും തിന്മ'. അവള്‍ 'സിഡ് ഭായ്' കൈകാര്യം ചെയ്യ്തു. അവള്‍ ('പ്രിയങ്കയോട്'), 'ലജ്ജാകരമായ പ്രവൃത്തിക്ക് ശേഷം നിങ്ങള്‍ ഇത് ചെയ്യുന്നു, മദ്യത്തിന്റെ സ്വാധീനത്തില്‍ ഏറ്റവും വിലപേശാനാവാത്ത ലൈംഗിക പീഡനത്തിന് ഇരയായ കാര്‍ഡ് കളിക്കുന്നതില്‍ ശ്രദ്ധ തിരിക്കാനുള്ള ഒരു മറയാണിത് …'

സഹോദരി അമ്മയുടെ പഠിപ്പിക്കലുകള്‍ക്ക് വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നും സുശാന്ത് സന്ദേശത്തില്‍ പറഞ്ഞു.

സുശാന്ത് തന്റെ അടുത്ത സന്ദേശത്തെ 'സിഡ് ഭായ്' – ഒരുപക്ഷേ സിദ്ധാര്‍ത്ഥ് പിത്താനി അഭിസംബോധന ചെയ്തു, 'അവള്‍ നിങ്ങളെ എന്റെ കണ്ണിന്റെ മുന്നില്‍ വെച്ച് അടിച്ചു …' എന്നും പുറത്തുവന്ന സന്ദേശത്തില്‍ ണ്ട്.

നേരത്തെ സുശാന്തിന്റെ ഡയറിയിലെ പേജ് റിയ പുറത്തുവിട്ടിരുന്നു. ജീവിതത്തില്‍ കടപ്പാടുള്ളവരുടെ പേരുകള്‍ നടന്‍ കുറിച്ചിരിക്കുന്നതാണ് ഇതിലുള്ളത്. റിയയോടും കുടുംബത്തോടുമുള്ള അടുപ്പം വെളിവാക്കുന്നതായിരുന്നു ഡയറിയിലെ വാക്കുകള്‍.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.