CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 19 Minutes 49 Seconds Ago
Breaking Now

എന്‍എച്ച്എസ് ബാക്ക്‌ലോഗ് പരിഹരിക്കാന്‍ നഴ്‌സുമാര്‍ ഡോക്ടറുടെ പണി ചെയ്യേണ്ടി വരും? സഹായത്തിന് എത്തുക ഫിസിഷ്യന്‍ അസോസിയേറ്റ്‌സ് അഥവാ റിസപ്ഷനിസ്റ്റുകള്‍; ഭാവിയില്‍ എന്‍എച്ച്എസിലെ പണി 'പണികിട്ടുന്ന' തരത്തില്‍!

നാല് മില്ല്യണ്‍ ജനങ്ങളാണ് ഓപ്പറേഷനും, ചികിത്സയ്ക്കുമായി കാത്തിരിക്കുന്നത്

ഡോക്ടര്‍മാര്‍ അല്ലാത്ത സോഷ്യല്‍ കെയര്‍ നാവിഗേറ്റര്‍മാരുടെയും, ഫിസിഷ്യന്‍ അസോസിയേറ്റ്‌സിന്റെയും, നഴ്‌സ് പ്രാക്ടീഷണര്‍മാരുടെയും ചികിത്സയാണ് ഭാവിയില്‍ ബ്രിട്ടനിലെ രോഗികളെ കാത്തിരിക്കുന്നതെന്ന് റിപ്പോര്‍ട്ട്. കൊറോണാവൈറസും, ലോക്ക്ഡൗണും മൂലം സൃഷ്ടിക്കപ്പെട്ട ബാക്ക്‌ലോഗ് ക്ലിയര്‍ ചെയ്യാനാണ് നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ളവരെ ഡോക്ടറുടെ ചുമതല ഏല്‍പ്പിക്കുന്നതെന്ന് മെഡിക്കല്‍ ലീഡേഴ്‌സ് മുന്നറിയിപ്പ് നല്‍കി. 

കഴിഞ്ഞ അഞ്ച് മാസത്തെ വെയ്റ്റിംഗ് ലിസ്റ്റുകള്‍ കൃത്യമായി പരിഹരിക്കാന്‍ എന്‍എച്ച്എസ് നടപടി സ്വീകരിച്ചില്ലെങ്കില്‍ ഇനിയും വര്‍ദ്ധിക്കുമെന്ന് മെഡിക്കല്‍ റോയല്‍ കോളേജസ് അക്കാഡമി ചെയര്‍മാന്‍ പ്രൊഫ. ഹെലെന്‍ സ്റ്റോക്‌സ് ലാംബാര്‍ഡ് പ്രവചിക്കുന്നു. രണ്ട് വര്‍ഷത്തെ മെഡിക്കല്‍ ട്രെയിനിംഗുള്ള ഫിസിഷ്യന്‍ അസോസിയേറ്റ്‌സ്, കെയര്‍ നാവിഗേറ്റേഴ്‌സ് എന്നിവരുടെ അപ്പോയിന്റ്‌മെന്റ് ജനങ്ങള്‍ സ്വീകരിക്കേണ്ടി വരും. ഇവര്‍ മിക്കവാറും റിസപ്ഷനിസ്റ്റുകളാകും. നിലവില്‍ ജോലിയും സമ്മര്‍ദവും മൂലം പൊറുതിമുട്ടിയ നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാരുടെ റോള്‍ പതിച്ച് കിട്ടും. 

നാല് മില്ല്യണ്‍ ജനങ്ങളാണ് ഓപ്പറേഷനും, ചികിത്സയ്ക്കുമായി കാത്തിരിക്കുന്നത്. 'നമുക്ക് കാര്യങ്ങള്‍ വ്യത്യസ്തമായി ചെയ്യണം. നല്ല ജോലി ചെയ്യുന്ന നിരവധി ഹെല്‍ത്ത് പ്രൊഫഷണലുകളുണ്ട്. എന്നാല്‍ പലര്‍ക്കും സംശയങ്ങളാണ്. ഡോക്ടര്‍മാര്‍ അല്ലെങ്കിലും പരിശീലനം നേടിയ പ്രൊഫഷണലുകളെ കാണുന്നതില്‍ തെറ്റില്ല. അടിയന്തര മെഡിക്കല്‍ കെയര്‍ നല്‍കാന്‍ കഴിയുന്ന മെഡിക്കല്‍ പ്രാക്ടീഷനേഴ്‌സും നമുക്കുണ്ട്. ഇവരുടെ ചികിത്സ നേടാന്‍ ആളുകള്‍ തയ്യാറാകണം', സ്റ്റോക്‌സ ലാംബാര്‍ഡ് ആവശ്യപ്പെടുന്നു. 

കാല്‍മുട്ടിന് സ്‌പ്രെയിന്‍ അനുഭവപ്പെട്ടാല്‍ ജിപിയെ കാണുന്നതിന് പകരം പാരാമെഡിക്കും, മസ്‌കുലൊസ്‌കെലിറ്റല്‍ പ്രാക്ടീഷനേഴ്‌സിനെയും, സോഷ്യല്‍ പ്രിസ്‌ക്രൈബേഴ്‌സിനെയും ഇനി കാണേണ്ടി വരുമെന്ന് സ്റ്റോക്‌സ് ലാംബാര്‍ഡ് കൂട്ടിച്ചേര്‍ത്തു. കാത്തിരിപ്പ് പട്ടിക തീര്‍ക്കാന്‍ എന്‍എച്ച്എസ് ഈ തീരുമാനത്തിലേക്ക് നീങ്ങിയാല്‍ നിലവില്‍ ശമ്പള വര്‍ദ്ധനവില്‍ പോലും പെടാതെ ഒഴിവാക്കപ്പെട്ട് നില്‍ക്കുന്ന എന്‍എച്ച്എസ് നഴ്‌സുമാരുടെ സ്ഥിതി കൂടുതല്‍ ദുരിതമയമാകും. 




കൂടുതല്‍വാര്‍ത്തകള്‍.