CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 27 Minutes 44 Seconds Ago
Breaking Now

ഇത്തരം പ്രവര്‍ത്തികള്‍ കാരണമാണ് താങ്കള്‍ ജനപ്രിയന്‍ ആകുന്നത് ; വിജയ്‌യെ അഭിനന്ദിച്ച് തെലങ്കാന എംപി

മഹേഷ് ബാബുവിന്റെ പിറന്നാള്‍ ദിനത്തില്‍ താരം ദളപതി വിജയ് ഉള്‍പ്പെടെയുള്ള താരങ്ങളെ ഗ്രീന്‍ ഇന്ത്യ ചലഞ്ചിലേക്ക്  നോമിനേറ്റ് ചെയ്തിരുന്നു . പിന്നാലെ  മഹേഷ് ബാബുവിന്റെ ചലഞ്ച് സ്വീകരിച്ചുകൊണ്ട് വിജയ് രംഗത്ത് വന്നു.  മരങ്ങള്‍ നടുന്ന ചിത്രങ്ങള്‍ വിജയ് തന്നെ ട്വിറ്റെര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യുകയുണ്ടായി.

നാളുകള്‍ക്ക് ശേഷമാണ് താരം ട്വിറ്ററില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത്.  വിജയിയെ അഭിനന്ദിച്ചുകൊണ്ട് തെലങ്കാന എം.പി സന്തോഷ് കുമാര്‍ രംഗത്ത് എത്തിയിരിക്കുകയാണ്.ഇത്തരം പ്രവര്‍ത്തികള്‍ കാരണമാണ് താങ്കള്‍ ജനപ്രിയന്‍ ആകുന്നത് താങ്കളുടെ പ്രവര്‍ത്തി കാരണം ആരാധകരുടെ പ്രതികരണം തനിക്ക് ഇവിടെ അറിയാന്‍ സാധിക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി.

ഗ്രീന്‍ ഇന്ത്യ ചലഞ്ച് ഇന്ത്യയിലെ എല്ലാ ഭാഗങ്ങളിലും വ്യാപിക്കട്ടെ എന്നും എം.പി സന്തോഷ് കുമാര്‍ ആശംസിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.