CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Hours 54 Minutes 43 Seconds Ago
Breaking Now

ബാലഭാസ്‌കറിന്റെ മരണം ; അപകട സ്ഥലത്ത് സരിത്തും മറ്റൊരു പ്രമുഖ കലാകാരനുമുണ്ടായതായി സോബി

പള്ളിപ്പുറം എത്തുന്നതിന് 3 കിലോമീറ്റര്‍ മുമ്പ് പെട്രോള്‍ പമ്പിനോട് അടുത്ത് വച്ച് ബാലഭാസ്‌കറിന്റെ കാര്‍ ആക്രമിക്കപ്പെട്ടത് കണ്ടെന്നാണ് സോബിയുടെ മൊഴി.

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് വെളിപ്പെടുത്തിയ കലാഭവന്‍ സോബിയുമായി സിബിഐ ഉദ്യോഗസ്ഥര്‍ തെളിവെടുപ്പ് നടത്തി. അപകടത്തിന് മുമ്പ് ബാലഭാസ്‌കറിന്റെ കാര്‍ ആക്രമിക്കപ്പെട്ടെന്നാണ് സോബിയുടെ മൊഴി. ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിയില്‍ ഇതു പറഞ്ഞിട്ടുമില്ല. അപകടം നടന്ന കാറില്‍ നിന്ന് ചില പെട്ടികള്‍ മറ്റൊരു വാഹനത്തില്‍ മാറ്റുന്നത് കണ്ടെന്ന മൊഴി മാറ്റി.

പള്ളിപ്പുറം എത്തുന്നതിന് 3 കിലോമീറ്റര്‍ മുമ്പ് പെട്രോള്‍ പമ്പിനോട് അടുത്ത് വച്ച് ബാലഭാസ്‌കറിന്റെ കാര്‍ ആക്രമിക്കപ്പെട്ടത് കണ്ടെന്നാണ് സോബിയുടെ മൊഴി. എന്നാല്‍ പമ്പ് ജീവനക്കാരും സംഭവ സ്ഥലത്തെത്തിയ പോലീസുകാരും ഇതു തള്ളി.

മംഗലാപുരം കുറക്കോടുള്ള പമ്പിന് അകത്തു കാറില്‍ വിശ്രമിക്കുമ്പോള്‍ പുറത്ത് വെളുത്ത കാറില്‍ കുറച്ചുപേര്‍ മദ്യപിക്കുന്നത് കണ്ടു. അതുവഴി വന്ന നീല ഇന്നോവ കാര്‍ ഇവിടെ നിര്‍ത്തി. മദ്യപിച്ചിരുന്നവര്‍ ഇരുമ്പുവടിയുമായി കാറിന് അടുത്തെത്തി സംസാരിക്കുകയും പിന്നിലെ ഗ്ലാസ് അടിച്ചു തകര്‍ക്കുകയും ചെയ്തു.

കാറിന്റെ മുന്നില്‍ ഇടതുവശത്തെ സീറ്റില്‍ ഒരാള്‍ തല കുനിച്ചിരിക്കുന്നതും കണ്ടു. നീല കാര്‍ വേഗത്തില്‍ മുന്നോട്ടെടുത്തു. ഇപ്പോള്‍ സമയം പുലര്‍ച്ചെ 3.30 ആയി. നാലു മണിയ്ക്ക് യാത്ര പുറപ്പെട്ടപ്പോള്‍ നീല കാര്‍ മരത്തില്‍ ഇടിച്ചു മറിഞ്ഞ നിലയിലായിരുന്നു.വാഹനം വഴിയരികില്‍ ഒതുക്കിയപ്പോള്‍ വടിവാളും മറ്റ് ആയുധങ്ങളുമായി ചിലര്‍ അടുത്തെത്ത് മുന്നോട്ട് പോകാന്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ സരിത്ത് അപ്പോള്‍ ഇവിടെയുണ്ടായിരുന്നു. ഒരു പ്രമുഖ കലാകാരനും സംഭവ സ്ഥലത്ത് ഇവിടെയുണ്ടായിരുന്നുവെന്നും സോബി പറഞ്ഞു. നുണ പരിശോധന നടത്തിക്കോളാനും സോബി ആവശ്യപ്പെട്ടു.




കൂടുതല്‍വാര്‍ത്തകള്‍.