CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
37 Minutes 1 Seconds Ago
Breaking Now

ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി നല്‍കി സഹോദരിയെ കൊലപ്പെടുത്തിയ സംഭവം ; സഹോദരന്‍ അറസ്റ്റില്‍ ; നടന്നത് കുടുംബത്തെ മുഴുവന്‍ ഇല്ലാതാക്കാന്‍ ശ്രമം

വീട്ടില്‍ ഉണ്ടാക്കിയ ഐസ്‌ക്രീമിലാണ് ആല്‍ബിന്‍ വിഷം നല്‍കി ആന്‍മേരിക്ക് നല്‍കിയത്.

ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി നല്‍കി സഹോദരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരനെ അറസ്റ്റ് ചെയ്തു. കസ്റ്റഡിയില്‍ എടുത്ത പ്രതി ആല്‍ബിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് വ്യക്തമാക്കി. പതിനാറുകാരിയായ ആന്‍മേരിയെ ആല്‍ബിന്‍ കൊലപ്പെടുത്തിയതാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്.

വീട്ടില്‍ ഉണ്ടാക്കിയ ഐസ്‌ക്രീമിലാണ് ആല്‍ബിന്‍ വിഷം നല്‍കി ആന്‍മേരിക്ക് നല്‍കിയത്. ഐസ്‌ക്രീം കഴിച്ചതിന് പിന്നാലെ അസ്വസ്ഥതകള്‍ പ്രകടമായതിനെ തുടര്‍ന്ന് ആന്‍മേരിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ മഞ്ഞപ്പിത്തം ബാധിച്ചത് അന്‍മേരിയുടെ ആരോഗ്യനില വഷളാക്കി. തുടര്‍ന്ന് ആഗസ്റ്റ് അഞ്ചിനാണ് ആന്‍മേരി മരിച്ചത്.

ഇതിന് പിന്നാലെ ആഗസ്റ്റ് ആറിന് പിതാവിനും അമ്മയ്ക്കും അസ്വസ്ഥതകള്‍ പ്രകടമായി. തുടര്‍ന്ന് ഇവരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മൂന്ന് പേരും കഴിച്ച ഐസ്‌ക്രീമില്‍ നിന്നാണ് വിഷബാധയേറ്റതെന്ന് ഡോക്ടര്‍ കണ്ടെത്തി. എന്നാല്‍ ആല്‍ബിനില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാതിരുന്നത് ഡോക്ടര്‍മാരില്‍ സംശയം ഉണ്ടാക്കി.

ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി ചോദ്യം ചെയ്തപ്പോഴാണ് ആല്‍ബിന്‍ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയതാണെന്ന് സമ്മതിച്ചത്.

അതേസമയം ആല്‍ബിന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച ഇവരുടെ പിതാവും അമ്മയും ഗുരുതാരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. നിരവധി രഹസ്യ ബന്ധങ്ങള്‍ തുടര്‍ന്നിരുന്ന ആളാണ്ആ ല്‍ബിന്‍. തന്റെ കാര്യങ്ങള്‍ സഹോദരി മാതാപിതാക്കളോട് പറയുമോ എന്ന് ഇയാള്‍ ഭയപ്പെട്ടു. കുടുംബത്തിന് തന്റെ സുഹൃത്തുക്കളെ ഇഷ്ടമല്ലാത്തതും ഇയാളെ അസ്വസ്ഥനാക്കി. പല ബന്ധങ്ങള്‍ തുടരാന്‍ കുടുംബം തടസ്സമാണെന്ന തോന്നലാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു

 

 

 




കൂടുതല്‍വാര്‍ത്തകള്‍.