CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 59 Minutes 16 Seconds Ago
Breaking Now

യുകെ മലയാളികള്‍ക്കിടയില്‍ എ ലെവലില്‍ മികച്ച വിജയം നേടി കുട്ടികള്‍ ; കോവിഡ് തീര്‍ത്ത പ്രതിസന്ധികള്‍ക്കിടയിലും ചിലയിടങ്ങളില്‍ മിന്നും നേട്ടം സ്വന്തമാക്കിയവര്‍ ഇവര്‍

കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും മികച്ച നേട്ടമാണ് കുട്ടികള്‍ സ്വന്തമാക്കിയത്.

എലെവല്‍ റിസല്‍ട്ട് ചിലര്‍ക്കെങ്കിലും ആശങ്കകള്‍ സമ്മാനിച്ചിരുന്നു. കോവിഡ് പ്രതിസന്ധിയില്‍ അധ്യാപകര്‍ കണ്ടെത്തിയ ഗ്രേഡിങ് ചിലരെയെങ്കിലും നിരാശരാക്കി. മുന്‍ വര്‍ഷത്തെ പെര്‍ഫോമന്‍സ് കൂടി വിലയിരുത്തിയാണ് ഗ്രേഡിങ് നടന്നത്. പരാതികള്‍ക്കിടയിലും റിസല്‍ട്ട് പുറത്തുവിടുകയായിരുന്നു. 

യുകെ മലയാളികള്‍ക്കിടയില്‍ മികച്ച നേട്ടം സ്വന്തമാക്കിയവരുടെ വിവരങ്ങള്‍ ലഭ്യമായി വരുകയാണ്. ഇതില്‍ പ്രസ്റ്റണില്‍ നിന്നുള്ള ഇരട്ട സഹോദരന്മാരായ നവരസസന്‍, നവനന്ദന്‍ എന്നിവര്‍ മികച്ച നേട്ടം സ്വന്തമാക്കി.നാലു വിഷയത്തില്‍ നവരസന്‍ എ സ്റ്റാര്‍ നേടി. പ്രസ്റ്റണ്‍ കര്‍ദ്ദിനാള്‍ ന്യൂമാന്‍ കോളേജില്‍ നിന്ന് ഇനി മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലേക്ക് പോകും. നവനന്ദന്‍ ഒരു എ സ്റ്റാറും മൂന്ന് എയും നേടി . രണ്ടു പേര്‍ക്കും മെഡിസിനാണ് സ്വപ്നം. അച്ഛന്‍ പ്രദീഷും അമ്മ അജിയും പ്രസ്റ്റണ്‍ റോയല്‍ ആശുപത്രി ജീവനക്കാരാണ്.

ലിവര്‍പൂളിലെ ജേക്കബും  മികച്ച നേട്ടം സ്വന്തമാക്കി സ്വപ്നമായ മെഡിസിന്‍ പഠനത്തിലേക്ക് കാലൂന്നുകയാണ്.

സ്റ്റോക്ക് ഓണ്‍ ട്രന്റിലെ ജെസ്ലിന്‍ , വാറിങ്ടണിലെ ഡോണ ജോഷ് എന്നിവരും മികച്ച സ്‌കോര്‍ കണ്ടെത്തി.

ജെസ്ലിന്‍ അഞ്ച് വിഷയങ്ങളില്‍ മൂന്നിലും എ സ്റ്റാറും രണ്ടെണ്ണത്തില്‍ എയും നേടി.ബ്രിസ്റ്റോള്‍ യൂണിവേഴ്‌സിറ്റിയില്‍ എയ്‌റോ സ്‌പേസ് ടെക്‌നോളജിയില്‍ ബിരുദം സ്വന്തമാക്കുകയാണ് ലക്ഷ്യം.

നാലു വിഷയങ്ങളില്‍ ഒരു എ സ്റ്റാറും മൂന്നു എയും ഉള്‍പ്പെട്ടതാണ് ഡോണയുടെ വിജയം ഓക്‌സ്‌ഫോര്‍ഡില്‍ നിന്ന് ബയോ കെമിസ്ട്രിയില്‍ പഠനം നടത്താനാണ് തീരുമാനം. 




കൂടുതല്‍വാര്‍ത്തകള്‍.