രാജ്യം എഴുപത്തിനാലാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി. സേനാവിഭാഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു. രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തി മടങ്ങിയ ശേഷമായിരുന്നു പതാക ഉയര്‍ത്തല്‍. ജനങ്ങള്‍ക്കെല്ലാം സൌഖ്യം നേരുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ടെയ്തു
നിരവധി രാജ്യസ്നേഹികളുടെ ത്യാഗത്തിന്റെ ഫലമാണ് സ്വാതന്ത്ര്യമെന്നും അവര്‍ക്ക് നന്ദി അര്‍പ്പിക്കുന്നുവെന്നും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യവേ പറഞ്ഞു. കോവിഡിനെ രാജ്യം ചെറുത്തുതോല്പിക്കും. എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് പോരാളികള്‍ക്കും ആദരം. ജീവന് ബലി നല്കിയ ആരോഗ്യപ്രവര്‍ത്തകര്‍ ഉണ്ട്. അവരുടെ കുടുംബത്തിനും നന്ദി. ഇച്ഛാശക്തി കൊണ്ട് രാജ്യം ഈ പ്രതിസന്ധിയെ മറികടക്കും. പ്രകൃതി ദുരന്തത്തിന് ഇരകളായ നിരവധി പേരുണ്ട്. അവര്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
കോവിഡ് നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാണ് ഇത്തവണത്തെ ആഘോഷം. അതിഥികളുടെ എണ്ണം കുറച്ചിട്ടുണ്ട്. സുരക്ഷാ സേനാംഗങ്ങളും ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥരും കോവിഡ് നെഗറ്റീവെന്ന് സ്ഥിരീകരിച്ചവരോ രോഗമുക്തരോ ആണ്. രാഷ്ട്രപതി ഭവനില്‍ നടക്കുന്ന അറ്റ് ഹോം ഒത്തുചേരല്‍ പരിപാടി ഒഴിവാക്കിയിട്ടില്ല. ഭീകര ഭീഷണി നേരിടാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.