CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 28 Minutes 5 Seconds Ago
Breaking Now

ബെല്‍ഫാസ്റ്റിന് ഉത്സവമായി ജീവന്റെ സൂര്യോത്സവം മെയ് 31 മുതല്‍

നോര്‍ത്തേണ്‍ അയര്‍ലണ്ട് ക്‌നാനായ കുടുംബയോഗത്തിന്റെ ദശാബ്ദിയോടനുബന്ധിച്ച് നടത്തപ്പെടുന്ന ജീവന്റെ സൂര്യോത്സവം എന്നു പേരിട്ടിരിക്കുന്ന ആത്മാഭിഷേക ധ്യാനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

മെയ് 31, ജൂണ്‍ 1, 2 തീയതികളില്‍ നടക്കും. ബെല്‍ഫാസ്റ്റ് കെവിന്‍സ് ഹാളിലാണ് മാതാവിന്റെ വണക്കമാസ സമാപനവും ധ്യനവും ക്രമീകരിച്ചിരിക്കുന്നത്.

വചന പ്രഘോഷണ രംഗത്തെ വേറിട്ട ശബ്ദമായ റവ. ഫാ. ജോണ്‍ ചൊള്ളാനിയേല്‍ ആണ് ധ്യാനം നയിക്കുന്നത്. 31ന് വൈകീട്ട് 5.30 ന് ആരംഭിക്കുന്ന വണക്ക സമാപനത്തില്‍ ലദീഞ്ഞ്, വി. കുരിശിന്റെ ആശീര്‍വാദം എന്നിവ ഉണ്ടായിരിക്കുന്നതാണ്.

തുടര്‍ന്ന് ശനി ഞായര്‍ ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരം 5 മണിവരെ ധ്യാനം തുടരുന്നതാണ്. പ്രാര്‍ത്ഥനിയിലും ധ്യാനത്തിലും സംബന്ധിച്ച് ജീവിത വിശുദ്ധി പ്രാപിക്കുവാന്‍ എല്ലാ ആളുകളെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ജയിംസ് കുരുവിള സെക്രട്ടറി ബാബു കൂലേട്ട് എന്നിവര്‍ അറിയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.