CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 21 Minutes 29 Seconds Ago
Breaking Now

ഓക്‌സ്‌ഫോര്‍ഡ്, ആസ്ട്രാസെനെക കൊറോണ വാക്‌സിന്‍; യുഎസ് റെഗുലേറ്റര്‍ക്ക് ആശങ്ക; എഫ്ഡിഎ, എന്‍ഐഎച്ച് അന്വേഷണം; യുകെ വോളണ്ടിയറിലെ അപൂര്‍വ്വ സ്‌പൈനല്‍ രോഗം പ്രശ്‌നമാകുമോ?

ബ്രിട്ടനിലെ രോഗിയുടെ യഥാര്‍ത്ഥ അവസ്ഥ ഇതുവരെ വ്യക്തമായിട്ടില്ല

ലോകം ഏറെ കാത്തിരുന്ന ഓക്‌സ്‌ഫോര്‍ഡ്, ആസ്ട്രാസെനെക കൊറോണാവൈറസിന്റെ ഭാവി അനിശ്ചിതത്വത്തിലാക്കി യുഎസ് റെഗുലേറ്റര്‍മാര്‍. വാക്‌സിന്റെ സൈഡ് ഇഫക്ടുകള്‍ സംബന്ധിച്ച് വലിയ ആശങ്കയാണ് ഇവര്‍ പങ്കുവെയ്ക്കുന്നത്. ഇതോടെ ഇവയുടെ ട്രയല്‍സ് പുനരാരംഭിക്കാന്‍ അനുമതി നല്‍കുന്ന കാര്യത്തിലും ചര്‍ച്ച നടക്കുകയാണ്. 

കഴിഞ്ഞ ആഴ്ച ബ്രിട്ടീഷ് വോളണ്ടിയര്‍ക്ക് അപൂര്‍വ്വമായ സ്‌പൈനല്‍ കോഡ് ഇന്‍ഫ്‌ളമേഷന്‍ രൂപപ്പെട്ടതോടെ രോഗിയെ ആശുപത്രിയിലേക്ക് നീക്കിയിരുന്നു. ശനിയാഴ്ച യുകെയില്‍ അന്വേഷണം പൂര്‍ത്തിയാക്കി ട്രയല്‍സ് പുനരാരംഭിച്ചിരുന്നെങ്കിലും അമേരിക്കന്‍ വിഭാഗം ഇതിന് തയ്യാറായില്ല. യുഎസ് ഫുഡ് & ഡ്രഗ് അഡ്മിനിസ്‌ട്രേഷന് (എഫ്ഡിഎ) പുറമെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് (എന്‍ഐഎച്ച്) സ്വതന്ത്ര അന്വേഷണം നടത്തിവരികയാണ്. 

യുഎസില്‍ ആസ്ട്രാസെനെക ട്രയല്‍സ് പുനരാരംഭിച്ചിട്ടില്ലെന്ന് എഫ്ഡിഎ കമ്മീഷണര്‍ സ്റ്റീഫന്‍ ഹാന്‍ വ്യക്തമാക്കി. എന്‍ഐഎച്ചിലെ ഉന്നത വൃത്തങ്ങള്‍ ആശങ്കയിലാണെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോളജിക്കല്‍ ഡിസോര്‍ഡേഴ്‌സ് & സ്‌ട്രോക്ക് ക്ലിനിക്കല്‍ ഡയറക്ടര്‍ ഡോ. അവീന്ദ്ര നാഥ് പറഞ്ഞു. എല്ലാ പ്രതീക്ഷയും വാക്‌സിനിലാണ്, സുപ്രധാന പ്രശ്‌നം രൂപപ്പെട്ടാല്‍ എല്ലാം തകിടം മറിയും, അദ്ദേഹം പറഞ്ഞു. 

ബ്രിട്ടനിലെ രോഗിയുടെ യഥാര്‍ത്ഥ അവസ്ഥ ഇതുവരെ വ്യക്തമായിട്ടില്ല. എന്നാല്‍ ട്രാന്‍സ്‌വേഴ്‌സ് മൈലിറ്റിസ് എന്ന അവസ്ഥയാണ് രൂപപ്പെട്ടതെന്നാണ് നാഥ് ഉള്‍പ്പെടെയുള്ള ന്യൂറോളജിസ്റ്റുകള്‍ വിശ്വസിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.