CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 27 Minutes 2 Seconds Ago
Breaking Now

ബ്രിട്ടനില്‍ രണ്ടാഴ്ച ദേശീയ ലോക്ക്ഡൗണ്‍; ഉപദേശവുമായി ചീഫ് മെഡിക്കല്‍ ഓഫീസര്‍; ക്രിസ്മസിനെ രക്ഷിക്കാന്‍ ബോറിസിന്റെ പദ്ധതി; ഇപ്പോള്‍ വിലക്കുകള്‍ പാലിച്ചാല്‍ രണ്ടാംഘട്ട വ്യാപനം തടയാം; ആഘോഷകാലത്ത് ലോക്ക്ഡൗണും ഒഴിവാക്കാം; ഇനിയും ജീവനുകള്‍ പൊലിയുമെന്ന് മുന്നറിയിപ്പ്

ഏത് സാഹചര്യത്തിലും സ്‌കൂളുകള്‍ അടയ്ക്കില്ലെന്നാണ് അധികൃതരുടെ നിലപാട്

പുതിയ കര്‍ശനമായ കൊറോണാവൈറസ് വിലക്കുകള്‍ കൃത്യമായി പാലിച്ച് കൊവിഡ്-19 ഇന്‍ഫെക്ഷനുകള്‍ കുറച്ച് നിര്‍ത്താനും, ക്രിസ്മസിനെ രക്ഷിക്കാനും ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി. ആറ് പേരില്‍ സമ്പര്‍ക്കം ഒതുക്കുന്നത് പോലുള്ള നിബന്ധനകള്‍ അനുസരിക്കാതെ മഹാമാരിയെ മുന്നോട്ട് പോകാന്‍ അനുവദിച്ചാല്‍ പുതിയ നിയമങ്ങള്‍ രാജ്യത്തിന് മേല്‍ ചുമത്തുമെന്ന് ബോറിസ് ജോണ്‍സണ്‍ മുന്നറിയിപ്പ് നല്‍കി. നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ടില്‍ പുതിയ വിലക്കുകള്‍ പ്രഖ്യാപിക്കാനും, ബാറുകള്‍ രാത്രി 10ന് അടയ്ക്കാനും, വീടുകള്‍ തമ്മിലുള്ള സമ്പര്‍ക്കം വിലക്കാനും വഴിയൊരുങ്ങവെയാണ് ബോറിസിന്റെ ഓര്‍മ്മപ്പെടുത്തല്‍. 

പ്രധാനമന്ത്രിയുടെ നയങ്ങളിലൂടെ ഇന്‍ഫെക്ഷന്‍ കണക്കുകള്‍ പരിമിതപ്പെടുത്തി നിര്‍ത്താന്‍ സാധിച്ചില്ലെങ്കില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ രാജ്യം ഒട്ടാകെ ഓഫീസുകള്‍ അടച്ചിടുമെന്ന് ആരോഗ്യ മേധാവികള്‍ മുന്നറിയിപ്പ് നല്‍കി. തലസ്ഥാന നഗരത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കും. നോര്‍ത്ത് ഈസ്റ്റ് മേഖലയില്‍ വൈറസ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെ വിലക്കുകള്‍ പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാമൂഹിക വിലക്കുകളും, ലോക്കല്‍ ലോക്ക്ഡൗണും, ടെസ്റ്റിംഗ് പദ്ധതി ഊര്‍ജ്ജിതമാക്കുന്നതും അടക്കമുള്ള കാര്യങ്ങള്‍ രണ്ടാംഘട്ട വ്യാപന സാധ്യത മുന്നില്‍ക്കണ്ടാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഏത് സാഹചര്യത്തിലും സ്‌കൂളുകള്‍ അടയ്ക്കില്ലെന്നാണ് അധികൃതരുടെ നിലപാട്. എന്നാല്‍ ടെസ്റ്റിംഗ് അപര്യാപ്തത മൂലം സ്‌കൂളുകള്‍ വരും ആഴ്ചകൡ അടയ്ക്കുന്ന സാഹചര്യം രൂപപ്പെടുന്നതായി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. അതേസമയം ചീഫ് മെഡിക്കല്‍ ഓഫീസര്‍ ക്രിസ് വിറ്റി രണ്ടാഴ്ച ദേശീയ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന നിലപാടിലാണെന്ന് മുന്‍ ലോകാരോഗ്യ സംഘടനാ വിദഗ്ധന്‍ അവകാശപ്പെട്ടു. കൊറോണ കേസുകള്‍ ഇപ്പോള്‍ പ്രഖ്യാപിക്കുന്നതിലും ഏറെ കൂടുതലാണെന്ന് സ്വതന്ത്ര സേജ് പാനല്‍ അംഗമായ ആന്റണി കോസ്‌റ്റൊല്ലോ പറഞ്ഞു. ദിവസേന 38000 പേര്‍ക്കെങ്കിലും രോഗം പിടിപെടുന്നതായാണ് വാദം. 

രണ്ടാഴ്ച ദേശീയ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് ക്രിസ് വിറ്റി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടെന്നാണ് ആന്റണിയുടെ വെളിപ്പെടുത്തല്‍. യുകെയില്‍ ടെസ്റ്റിംഗ് സിസ്റ്റം പ്രതീക്ഷിച്ച വിജയം കൈവരിക്കാത്തത് പൊല്ലാപ്പാകുന്നതിന് ഇടയിലാണ് ഈ റിപ്പോര്‍ട്ടുകള്‍. 




കൂടുതല്‍വാര്‍ത്തകള്‍.