CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
39 Minutes 39 Seconds Ago
Breaking Now

അല്‍ ഖ്വയ്ദ ബന്ധം ആരോപിച്ച് ദേശീയ അന്വേഷണ ഏജന്‍സി മൂന്നുപേരെ അറസ്റ്റ് ചെയ്തത് കേരളപൊലീസ് അറിഞ്ഞത് അറസ്റ്റിന് ശേഷമെന്ന ആരോപണം ; പ്രതികരണവുമായി ബെഹ്‌റ

അറസ്റ്റിലായവര്‍ ഉള്‍പ്പെടെയുള്ളവരുടെ സംഘം രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തില്‍ ആയിരുന്നെന്നും പൊലീസ് വ്യക്തമാക്കി.

അല്‍ ഖ്വയ്ദ ബന്ധം ആരോപിച്ച് ദേശീയ അന്വേഷണ ഏജന്‍സി മൂന്നുപേരെ അറസ്റ്റ് ചെയ്തത് കേരളപൊലീസ് അറിഞ്ഞത് അറസ്റ്റിന് ശേഷം മാത്രമെന്നത് തെറ്റ്. തുടരന്വേഷണത്തിന് എല്ലാവിധ സഹായവും നല്‍കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

അറസ്റ്റിലായവര്‍ ഉള്‍പ്പെടെയുള്ളവരുടെ സംഘം രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തില്‍ ആയിരുന്നെന്നും പൊലീസ് വ്യക്തമാക്കി.

തീവ്രവാദവുമായി ബന്ധപ്പെട്ട് കേരളത്തില്‍ പരിശോധന നടക്കുമെന്ന മുന്നറിയിപ്പ് ഡിജിപിക്ക് രാത്രി ലഭിച്ചിരുന്നു. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് നടന്ന വിവരം അറിയുന്നത് എന്‍ഐഎ ഡിജിപിയെ ശനിയാഴ്ച രാവിലെ ഔദ്യോഗികമായി അറിയിക്കുമ്പോഴാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

അതേസമയം, പ്രാദേശികസഹായം ആവശ്യപ്പെട്ട് എന്‍ ഐ എ ഉദ്യോഗസ്ഥര്‍ സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡിനെ ബന്ധപ്പെട്ടിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.