CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 59 Minutes 3 Seconds Ago
Breaking Now

'എട്ട് മാസത്തെ ക്വാറന്റീനും ജോലിയില്ലാത്ത ഏഴ് മാസവും'; പുതിയ ലുക്ക് പങ്കുവച്ച് ജയറാം

പുത്തന്‍ മേക്കോവറിലെത്തിയ നടന്‍ ജയറാമിന്റെ ചിത്രങ്ങള്‍ ആരാധകരെ ഞെട്ടിച്ചിരുന്നു. അല്ലു അര്‍ജുന്‍ ചിത്രം അല വൈകുണ്ഠപുരംലോക്ക് ആയാണ് കിടിലന്‍ മേക്കോവറില്‍ ജയറാം എത്തിയത്. വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ് ജയറാം. ജിമ്മില്‍ നിന്നുള്ള പുതിയ ചിത്രങ്ങളാണ് താരം ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.

'എട്ട് മാസത്തെ ക്വാറന്റീനും ജോലിയില്ലാത്ത ഏഴ് മാസവും' എന്നാണ് ചിത്രത്തിന് ക്യാപ്ഷനായി ജയറാം കുറിച്ചിരിക്കുന്നത്. അടുത്ത മലയാളം സിനിമ ഏതാണ് എന്നാണ് ആരാധകര്‍ ചിത്രത്തിന് കമന്റായി ചോദിക്കുന്നത്. ജയറാം രാവിലെ അഞ്ചു മണിക്ക് തന്നെ എഴുന്നേറ്റ് വര്‍ക്കൗട്ട് തുടങ്ങും എന്ന കാര്യവും മകനും നടനുമായ കാളിദാസ് ജയറാം പങ്കുവച്ചിരുന്നു.

നിങ്ങളുടെ ഒഴിവുകഴിവുകളേക്കാള്‍ ശക്തനായിരിക്കുക. ഈ മനുഷ്യന്‍ ഇപ്പോഴും എല്ലാ ദിവസവും രാവിലെ 5 മണിക്ക് എഴുന്നേറ്റ് വര്‍ക്ക് ഔട്ട് ചെയ്യുന്നു, അദ്ദേഹത്തിന്റെ പ്രായത്തില്‍ അദ്ദേഹം നില്‍ക്കുന്നതിന്റെ പകുതിയെങ്കിലും എത്താനായാല്‍ ഞാന്‍ സ്വയം ഭാഗ്യവാനായി കരുതും' എന്നാണ് ജയറാമിന്റെ ചിത്രം പങ്കുവെച്ച് കാളിദാസ് കുറിച്ചത്.

സംസ്‌കൃത ഭാഷയിലുള്ള നമോ, മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ എന്നിവയാണ് ജയറാമിന്റെതായി ഒരുങ്ങുന്ന പുതിയ സിനിമകള്‍. 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.