CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 22 Minutes 46 Seconds Ago
Breaking Now

ഗുരുതരാവസ്ഥയിലുള്ള എസ്പിബിയെ സന്ദര്‍ശിച്ച് കമല്‍ഹാസന്‍ ; എസ്പിബിയുടെ ജീവനായി പ്രാര്‍ത്ഥനയോടെ ആരാധകര്‍

ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിനെ നടന്‍ കമല്‍ഹാസന്‍ സന്ദര്‍ശിച്ചു. ചെന്നെയിലെ എം.ജി.എം ഹെല്‍ത്ത് കെയര്‍ ആശുപത്രിയില്‍ രാത്രിയോടെയായിരുന്നു കമല്‍ എത്തിയത്.വൈകീട്ടോടെ എസ്.പി.ബിയുടെ നില ഗുരുതരമാണെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കമല്‍ ആശുപത്രിയില്‍ എത്തിയത്.

എസ്.പി.ബിയുടെ നില ഗുരുതരമാണെന്നും അദ്ദേഹം വെന്റിലേറ്ററില്‍ തന്നെയാണെന്നും കമല്‍ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ എസ്.പി.ബിയുടെ നില ഗുരുതരമാകുകയായിരുന്നെന്നാണ് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്.

നേരത്തെ അദ്ദേഹം കൊവിഡ് മുക്തി നേടിയതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ആരോഗ്യ നിലയില്‍ പുരോഗതി ഉണ്ടാവുന്നതായി മകന്‍ എസ്.പി ചരണും നേരത്തെ അറിയിച്ചിരുന്നു. ഇതിനിടെയാണ് വീണ്ടും ആരോഗ്യനില മോശമായത്. എസ്പിബി ആരോഗ്യം വീണ്ടെടുക്കാനാകട്ടെയെന്ന പ്രാര്‍ത്ഥനയിലാണ് ആരാധകര്‍.

 




കൂടുതല്‍വാര്‍ത്തകള്‍.