CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes Ago
Breaking Now

ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു

ഓഗസ്റ്റ് അഞ്ചിനാണ് എസ്പിബിയെ ചെന്നൈ എംജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പ്രശസ്ത ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം(74) അന്തരിച്ചു. ചെന്നൈ എംജിഎം ആശുപത്രിയില്‍  ഇന്ന് ഉച്ചയ്ക്ക് 01:04നു ആയിരുന്നു അന്ത്യം . കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് ഭേദമായെങ്കിലും ഇന്നലെ മുതല്‍ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലായി. യന്ത്രസഹായത്തിലാണ് ഹൃദയവും, ശ്വാസകോശവും പ്രവര്‍ത്തിച്ചിരുന്നത്. പ്രമേഹ സംബന്ധമായ പ്രശ്‌നങ്ങളും നില വഷളാകാന്‍ കാരണമായി.

ഓഗസ്റ്റ് അഞ്ചിനാണ് എസ്പിബിയെ ചെന്നൈ എംജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊവിഡ് ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ആദ്യം വീട്ടില്‍ ചികിത്സ തേടാമെന്ന് തീരുമാനിച്ചു ആരോഗ്യനില വഷളായതോടെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ശാസ്ത്രീയമായി സംഗീതം പേടിക്കാതെ ചലച്ചിത്ര ഗാന രംഗത്ത് ശക്തമായ സാന്നിധ്യമായി മാറിയ ഗായകനാണ് എസ് പി ബി. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി തുടങ്ങി ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലുമായി 40,000ല്‍ അധികം പാട്ടുപാടി റെക്കോര്‍ഡ് നേട്ടം കൈവരിച്ച അദ്ദേഹം മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം ആറു തവണ സ്വന്തമാക്കിയിട്ടുണ്ട്. കെ.ജെ. യേശുദാസിനുശേഷം ഈ അവാര്‍ഡ് ഏറ്റവുമധികം തവണ ലഭിച്ചത് അദ്ദേഹത്തിനാണ്. ഗായകന്‍ എന്നതിനുപുറമെ സംഗീത സംവിധായകനും അഭിനേതാവും ഡബ്ബിങ്? ആര്‍ട്ടിസ്?റ്റുമായും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. 24 മണിക്കൂറിനിടെ 17 ഗാനങ്ങള്‍ പാടി ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്.  2001ല്‍ പത്മശ്രീയും,  2011ല്‍ പത്മഭൂഷണും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.. ഏറ്റവും കൂടുതല്‍ പാട്ടുകള്‍ പാടിയ പിന്നണി ഗായകനെന്ന നിലയില്‍ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്?സിലും ഇടംപിടിച്ചു. 1979 ല്‍ 'ശങ്കരാഭരണം' എന്ന ചിത്രത്തിലെ പ്രശസ്തമായ ഗാനത്തിലൂടെ ആദ്യമായി മികച്ച ഗായകനുള്ള ദേശീയ പുരസ്?കാരം നേടി.

ആന്ധ്രയിലെ നെല്ലൂരിനടുത്തുള്ള കൊനൊട്ടമ്മപേട്ട ഗ്രാമത്തിലെ ബ്രാഹ്മണ കുടുംബത്തില്‍ 1946 ജൂണ്‍ നാലിനായിരുന്നു എസ്പിബിയുടെ ജനനം

 




കൂടുതല്‍വാര്‍ത്തകള്‍.