CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 11 Minutes 12 Seconds Ago
Breaking Now

ശബരിമലയില്‍ ഡോളി ചുമക്കുന്നവരുടെ കാല്‍തൊട്ട് വന്ദിച്ച് എസ്പിബി; ഈ മനുഷ്യനെ എങ്ങിനെ നാം മറക്കും

ശബരിമല സന്ദര്‍ശനത്തിലെ വീഡിയോ ദൃശ്യങ്ങളാണ് ഇന്റര്‍നെറ്റില്‍ നൊമ്പരമായി പ്രചരിക്കുന്നത്

ഗാനങ്ങളും, സംസാരവും കൊണ്ട് ഹൃദയങ്ങള്‍ സ്പര്‍ശിച്ച വ്യക്തിയാണ് ഇതിഹാസ തുല്യനായ എസ് പി ബാലസുബ്രഹ്മണ്യം. റെക്കോര്‍ഡുകള്‍ നിരവധിയുള്ള, ആരാധകര്‍ ഏറെയുള്ള ഗായകനായി പേരെടുത്തപ്പോഴും മനുഷ്യത്വമുള്ള മുഖം സൂക്ഷിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. താരജാഡകളില്ലാതെ സാധാരണക്കാരനായി നിലകൊള്ളുന്ന എസ്പിബിയുടെ പെരുമാറ്റം തന്നെയാണ് അദ്ദേഹത്തെ ഇത്രയേറെ ജനമനസ്സുകളില്‍ ചേര്‍ത്തത്. 

എസ്പിബിയുടെ മരണത്തിന്റെ ഞെട്ടല്‍ വിട്ടുമാറുന്നതിന് മുന്‍പ് ആ മനുഷ്യത്വത്തിന്റെ തെളിവ് ചൂണ്ടിക്കാണിക്കുന്ന വീഡിയോ ആണ് ഓണ്‍ലൈനില്‍ വൈറലായി മാറുന്നത്. അദ്ദേഹത്തിന്റെ ശബരിമല സന്ദര്‍ശനത്തിലെ വീഡിയോ ദൃശ്യങ്ങളാണ് ഇന്റര്‍നെറ്റില്‍ നൊമ്പരമായി പ്രചരിക്കുന്നത്. 

കേരള സര്‍ക്കാരിന്റെ ഹരിവരാസന പുരസ്‌കാരം ഏറ്റുവാങ്ങാന്‍ എത്തിയ എസ്പിബി ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം മല നടന്നുകയറാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. ഇതോടെ ഡോളിയിലായിരുന്നു അദ്ദേഹം മല കയറിയത്. ഡോളി ചുമക്കുന്ന തൊഴിലാളികളോട് പണത്തിന്റെ പേര് പറഞ്ഞ് തര്‍ക്കിക്കുന്നത് പതിവ് കാഴ്ചയാണെങ്കിലും എസ്പിബിയുടെ പെരുമാറ്റം കൂടി നിന്നവരെ ഞെട്ടിക്കുന്നതായിരുന്നു. 

തന്നെ മലകയറ്റാനായി ഡോളിയില്‍ ചുമക്കുന്നവരുടെ അരികിലെത്തി ആ കാലുകളില്‍ തൊട്ടുവന്ദിച്ച് ക്ഷമ ചോദിച്ച്, അയ്യപ്പനോടും ക്ഷമ ചോദിച്ചാണ് എസ് പി ബാലസുബ്രഹ്മണ്യം എന്ന ആ മഹാനായ മനുഷ്യന്‍ ശബരിമലയിലേക്ക് യാത്ര തുടങ്ങിയത്. എസ്പിബി വിടവാങ്ങിയ ശേഷം ആ ദൃശ്യങ്ങള്‍ കാണുന്ന ആരാധകര്‍ വിങ്ങലോടെയാണ് ഈ കാഴ്ചയ്ക്ക് കൈയടിക്കുന്നത്.  




കൂടുതല്‍വാര്‍ത്തകള്‍.